തിരുവനന്തപുരം: മെഡിക്കൽ കോഴ വിഷം കത്തുന്ന സാഹചര്യത്തിൽ പാർട്ടി പ്രവർത്തകർക്ക് കുമ്മനത്തിൻ്റെ കത്ത്. പാർട്ടിക്കുളളിൽ വിഭാഗിയതയുണ്ടെന്ന് കുമ്മനം സമ്മതിക്കുന്നു. പാർട്ടിക്കെതിരെ വലിയ ഗൂഢാലോചന നടക്കുന്നു. സംഘടനയെ വ്യക്തിതാൽപര്യത്തിന് വേണ്ടി ഒറ്റുകൊടുക്കരുത്.
പാർട്ടിയുടെ തണലിൽ ചില പാഴ് ചെടികള്‍ വളർന്നു വരാൻ ശ്രമിച്ചു. ഇനിയും ചില ഇത്തിൾക്കണ്ണികൾ പാർട്ടിയിലുണ്ട്. ഇവർക്കെതിരെയും നടപടി ഉണ്ടാകണം. ഇപ്പോഴുണ്ടായത് അഴിമതിയല്ല, സാമ്പത്തിക തട്ടിപ്പിനുളള ശ്രമം മാത്രമെന്നും കുമ്മനം രാജശേഖരൻ കത്തിൽ പറയുന്നു.
