തിരുവല്ല: മന്ത്രി തോമസ് ചാണ്ടി നടത്തിയ നിയമ ലംഘനങ്ങൾക്കെതിരെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് പരാതി നൽകുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കേന്ദ്രസർക്കാരിന്റെ ഇടപെടൽ അത്യാവശ്യമാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. മാർത്താണ്ഡം കായലിന് സമീപം തോമസ് ചാണ്ടി അനധികൃതമായി വാങ്ങി നികത്തിയ സ്ഥലം കുമ്മനം രാജശേഖരൻ സന്ദർശിച്ചു. ഭൂരഹിത കർഷക തൊഴിലാളികൾക്ക് സർക്കാർ നൽകിയ സ്ഥലമാണ് തോമസ് ചാണ്ടി കൈക്കലാക്കിയത്. ഇവിടെയുണ്ടായിരുന്ന വഴിയും നികത്തിയിരുന്നു.
തോമസ് ചാണ്ടിക്കെതിരെ കേന്ദ്രത്തിന് പരാതി നല്കുമെന്ന് കുമ്മനം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
