സിപിഎം നേതാവുകൂടെ ‘പോസ്‌കോ’ നിയമപ്രകാരം അറസ്റ്റിലായി എന്നാണു ബിജെപി അധ്യക്ഷന്‍ ട്വീറ്റ് ചെയ്തത്. എന്നാല്‍ പോക്‌സോ എന്നതിന് പോസ്കോ എന്ന് എഴുതിയതോടെ സമൂഹമാധ്യമങ്ങള്‍ കുമ്മനത്തെ വളഞ്ഞിട്ട് ആക്രമിക്കാന്‍ തുടങ്ങി.

തിരുവനന്തപുരം: പൊതുവേദികളിലും ടെലിവിഷന്‍ ചര്‍ച്ചകളിലും വേദിയില്‍ ബിജെപി നേതാക്കളുടെ നാവുപിഴ പരിശോധിച്ചു തീരുമാനമെടുക്കുമെന്ന് പറഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് തന്നെ അടിതെറ്റി.

എരമംഗലത്ത് പതിനേഴുകാരി കുളിക്കുന്നത് ഒളിഞ്ഞു നോക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതിനു സിപിഎം നേതാവു പിടിയിലായി എന്ന വാര്‍ത്തയുടെ പത്ര കട്ടിംഗ് ട്വീറ്റ് ചെയ്തപ്പോഴാണ് കുമ്മനത്തിന് കൈയബദ്ധം പിണഞ്ഞത്.

ഇതായിരുന്നു കുമ്മനം ആദ്യമിട്ട ട്വീറ്റ്.

ലൈംഗിക വൈകൃതത്തിന് അടിമപ്പെട്ട കൂടുതല്‍ സഖാക്കള്‍ പുറത്തു വരുന്നു. കേരളത്തിലെ മറ്റൊരു സിപിഎം നേതാവുകൂടെ ‘പോസ്‌കോ’ നിയമപ്രകാരം അറസ്റ്റിലായി എന്നാണു ബിജെപി അധ്യക്ഷന്‍ ട്വീറ്റ് ചെയ്തത്. എന്നാല്‍ പോക്‌സോ എന്നതിന് പോസ്കോ എന്ന് എഴുതിയതോടെ സമൂഹമാധ്യമങ്ങള്‍ കുമ്മനത്തെ വളഞ്ഞിട്ട് ആക്രമിക്കാന്‍ തുടങ്ങി. Protection of Children from Sexual Offences Act (POCSO) എന്നതാണു നിയമം.

കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ ചുമത്തുന്ന വകുപ്പാണ് ഇത്. ഇതിനാണ് കുമ്മനം പോസ്‌കോ എന്ന് തെറ്റിച്ച് ട്വീറ്റ് ചെയ്തത്. തെറ്റ് മനസിലായതോടെ കുമ്മനം ട്വീറ്റ് തിരുത്തുകയും ചെയ്തു.

Scroll to load tweet…

ടെലിവിഷന്‍ ചര്‍ച്ചയില്‍ ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ നടത്തിയ അബദ്ധ പ്രസ്താവനയെ തുടര്‍ന്നായിരുന്നു കുമ്മന നേതാക്കളുടെ അബദ്ധ പ്രസ്താവനകള്‍ പരിശോധിച്ച് തിരുത്തുമെന്ന് പ്രഖ്യാപിച്ചത്.