ദുബായ് ഡ്രൈവിംഗ് സെന്ററില്‍ അവസാന പരീക്ഷയ്ക്കായുള്ള കാത്തിരിപ്പിലാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. ഊഴമായപ്പോള്‍ പരിശോധകനോടൊപ്പം കാറിലേക്ക്. റോഡ് ടെസ്റ്റ് ആരംഭിക്കുകയായി.

ടെസ്റ്റിന് ശേഷം വിജയിച്ചു എന്ന അറിയിപ്പ് വന്നതോടെ അഭിനന്ദന പ്രവാഹം. അങ്ങനെ ദുബായ് ഡ്രൈവിംഗ് ലൈസന്‍സ് എന്ന സ്വപ്നം
കുഞ്ചാക്കോ ബോബന്‍ യാഥാര്‍ത്ഥ്യമാക്കി.

വര്‍ക്കല സ്വദേശിയായ നൗഷാദ് ഷറഹബീലിന് കീഴിലായിരുന്നു കുഞ്ചാക്കോയുടെ ഡ്രൈവിംഗ് പരിശീലനം. ഓട്ടോമാറ്റിക് ഡ്രൈവിംഗ്
ലൈസന്‍സാണ് ഇദ്ദേഹം കരസ്ഥമാക്കിയത്.

തിയറി ടെസ്റ്റ്, ഡ്രൈവിംഗ് ക്ലാസുകള്‍, പാര്‍ക്കിംഗ് ടെസ്റ്റ്, അസസ്‌മെന്റ് ടെസ്റ്റ്, റോഡ് ടെസ്റ്റ് തുടങ്ങിയ കടമ്പകളെല്ലാം വിജയിച്ചാണ് ഇദ്ദേഹം ദുബായ് ഡ്രൈവിഗ് ലൈസന്‍സ് നേടിയത്.

നേരത്തെ നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും ദുബായ് ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കിയിരുന്നു.