കുണ്ടറ: കുണ്ടറയിൽ പത്ത് വയസുകാരി ബലാത്സംഗത്തിനിരയായി മരണപ്പെട്ട കേസിൽ മുഖ്യപ്രതിയുടെ ഭാര്യയേയും പ്രതിച്ചേർത്തു. പോക്സോ വകുപ്പ് പ്രകാരം രണ്ട് കേസുകളിലാണ് പ്രതിചേർത്തത്. ഇക്കാര്യം വ്യക്തമാക്കി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
മരിച്ച പത്തു വയസുകാരിയെയും മറ്റൊരു പെൺകുട്ടിയെയും പീഡിപ്പിക്കുന്നത് മറച്ച് വച്ചെന്നാണ് കേസ്. അതേസമയം പെൺകുട്ടിയുടെ അമ്മയേയും സഹോദരിയേയും കേസിൽ മാപ്പ് സാക്ഷികളാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
