കുണ്ടറ: പത്ത് വയസുകാരി ലൈംഗീക പീഡനത്തിനിരയായി മരിച്ച സംഭവത്തിൽ കസ്റ്റഡിയിലായ അടുത്ത ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കുട്ടിയുടെ അമ്മയടക്കം 9 പേരാണ് കസ്റ്റഡിയിലുള്ളത്. പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറുടെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും. കുട്ടിയുടെ മരണത്തിലെ അന്വേഷണത്തിൽ പൊലിസിന് വീഴ്ച പറ്റിയെന്നാരോപിച്ച് കോൺഗ്രസ് കുണ്ടറയിൽ ഹർത്താൽ ആചരിക്കുകയാണ്