മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ഫലം വരുമ്പോള്‍ വന്‍ ഭൂരിപക്ഷം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് യു ഡി എഫ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കാനാകും. ഭൂരിപക്ഷത്തെക്കുറിച്ച് യാതൊരു ആശങ്കയുമില്ല. മികച്ച വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ചില മണ്ഡലങ്ങളില്‍ പോളിംഗ് കുറഞ്ഞതില്‍ ആശങ്കയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലപ്പുറത്ത് അട്ടിമറി പ്രതീക്ഷിക്കുന്നുവെന്നാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം ബി ഫൈസലിന്റെ പ്രതീക്ഷ. അതേസമയം വലിയ മുന്നേറ്റമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് എന്‍ ഡി എ സ്ഥാനാര്‍ത്ഥി ശ്രീപ്രകാശ്.
