പുഴ ഗതിമാറിയൊഴുകുന്നതിനെ അപൂർവ്വ പ്രതിഭാസമായാണ് ശാസ്ത്രലോകം കണക്കാക്കുന്നത്. സ്വാഭാവിക പാത തിരിച്ചുപിടിക്കാൻ   വർഷങ്ങൾ കൊണ്ട് ഒരു പുഴ സ്വയം നടത്തുന്ന ക്രമീകരണം. പുതിയ മണൽതിട്ടയും നദീതീരവും കാണാൻ കുന്തിപ്പുഴയോരത്തേക്ക്  നിരവധിപേരാണത്തുന്നത്.

പാലക്കാട്: കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടർന്ന് മണ്ണാർക്കാട്ടെ കുന്തിപ്പുഴ വഴി മാറി ഒഴുകുന്നു. ഒരേക്കർ പ്രദേശത്തെ കൃഷി സ്ഥലം കവർന്നാണ് പുതിയ ദിശ. സൈലന്റ് വാലിയിലൂടെ ഒഴുകി ഭാരതപ്പുഴയിലേക്ക് ചേരുന്ന പ്രധാന പുഴകളിലൊന്നാണ് കുന്തിപ്പുഴ. നേരത്തെ പുഴ ഒഴുകിയിരുന്ന വഴിയിൽ ചെറിയ നീർച്ചാലാണ് ഇപ്പോള്‍. അര കിലോമീറ്ററോളം വളഞ്ഞ് തത്തേങ്ങലം ഭാഗത്താണ് പുഴ വഴിമാറിയൊഴുകിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കയ്യേറിയ സ്ഥലങ്ങളെല്ലാം പുഴ തിരിച്ചുപിടിച്ചു. ഒപ്പം സമീപപ്രദേശത്ത് കൃഷിനാശവുമുണ്ട്. പുഴയ്ക്കിരുവശവും കൂറ്റൻ മരങ്ങളും പാറക്കല്ലുകളും അടിഞ്ഞുകൂടിയിരിക്കുകയാണ്. പുഴ ഗതിമാറിയൊഴുകുന്നതിനെ അപൂർവ്വ പ്രതിഭാസമായാണ് ശാസ്ത്രലോകം കണക്കാക്കുന്നത്. സ്വാഭാവിക പാത തിരിച്ചുപിടിക്കാൻ വർഷങ്ങൾ കൊണ്ട് ഒരു പുഴ സ്വയം നടത്തുന്ന ക്രമീകരണം. പുതിയ മണൽതിട്ടയും നദീതീരവും കാണാൻ കുന്തിപ്പുഴയോരത്തേക്ക് നിരവധിപേരാണത്തുന്നത്.