സിപിഐ നേതാവ് ബിനോയ് വിശ്വം കുപ്പു ദേവരാജിന് ആദരാഞ്ജലിയർപ്പിച്ചു . ഇടതുപക്ഷ സർക്കാരിന്‍റെ പോലീസ് വലതുപക്ഷ സ്വഭാവം കാണിക്കരുതെന്നും ബിനോയ് വിശ്വം പറഞ്ഞു.

കുപ്പുവന്‍റെ ഒപ്പം കൊല്ലപ്പെട്ട മാവോയിസ്റ്റ് അജിതയുടെ മൃതദേഹം സംസ്കരിക്കുന്നത് ഹൈക്കോടതി ബുധനാഴ്ചവരെ സ്റ്റേ ചെയ്തു . അജിതയുടെ സുഹൃത്ത് ഭഗത് സിംഗ് നൽകിയ ഹർജിയിലാണ് നടപടി.

ഇതിനിടെ മാവോയിസ്റ്റുകൾ നിലമ്പൂർ വനത്തിൽ ആയുധ പരിശീലനം നടത്തിയതിന് തെളിവുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. പിടിച്ചെടുത്ത ഡയറികളിലും പെന്‍ഡ്രൈവുകളിലും തെളിവുണ്ടെന്നാണ് പോലീസ് പറയുന്നത് .