കവി കുരീപ്പുഴ ശ്രീകുമാറിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. കൊല്ലം കടയ്‍ക്കല്‍ കോട്ടുങ്കലില്‍ വെച്ചാണ് കയ്യേറ്റശ്രമം ഉണ്ടായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒരു വായനശാല സംഘടിപ്പിച്ച ചടങ്ങില്‍ പ്രസംഗിച്ച് മടങ്ങവേയാണ് സംഭവം. ഒരു സംഘമാള്‍ക്കാര്‍ അസഭ്യം പറയുകയും കാറിന്‍റെ ഡോര്‍ ബലമായി പിടിച്ചടക്കുകയും ചെയ്തെന്ന് കുരീപ്പുഴ പറഞ്ഞു. സംഘാടകരാണ് ശാരീരിക ആക്രമണത്തില്‍ നിന്ന് രക്ഷിച്ചത്. ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതെന്നും വടയമ്പാടി ദളിത് സമരവുമായി ബന്ധപ്പെട്ട് സംസാരിച്ചതാണ് പ്രകോപനകാരണമെന്നും കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞു. കവി കടയ്‍ക്കല്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.