കൊല്ലം:കവി കുരീപ്പുഴ ശ്രീകുമാറിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന ഏഴ് ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
ആര്‍എസ്എസ് പ്രവര്‍ത്തകരായ മനു,ദീപു,ലൈജു,ശ്യാം,കിരൺ,വിഷ്ണു,സുജിത്ത് എന്നിവരെയാണ് പുനലൂര്‍ ഡിവൈഎസ്പി കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. അറസ്റ്റിലായവരില്‍ ദീപു പഞ്ചായത്ത് അംഗമാണെന്ന് പോലീസ് അറിയിച്ചു
