പലചരക്ക് സാധനങ്ങളെത്തിക്കാൻ ബുദ്ധിമുട്ട് തിങ്ങി നിറഞ്ഞ് യാത്ര എ സി റോഡിൽ വെള്ളം കയറി കൂടുതൽ ബോട്ട് വേണമെന്ന് ആവശ്യം

കുട്ടനാട്: നാടും വീടും റോഡും മഴവെള്ളത്തിൽ മുങ്ങിയതോടെ ദുരിതാശ്വാസ ക്യാംപിലേക്ക് പലചരക്ക് സാധനങ്ങളെത്തിക്കാൻ പെടാപ്പാട് പെടുകയാണ് കുട്ടനാട്ടുകാര്‍. പലവ്യഞ്ജനങ്ങൾ വാങ്ങുന്നതിനും ചികിത്സാ ആവശ്യങ്ങൾക്കുമായി ചങ്ങനാശേരിയിൽ വന്ന് പോകാൻ ബോട്ടിനായി മണിക്കൂറുകൾ കാത്തിരിക്കണം കുട്ടനാട്ടുകാര്‍ക്ക്

എ സി റോഡ് വെള്ളത്തിൽ മുങ്ങിയതോടെ ചങ്ങനാശേരിയിലെത്താൻ ബോട്ട് മാത്രമാണ് ആശ്രയം. എന്നാൽ അരിയും പച്ചക്കറിയുമൊക്കെയായി ബോട്ട് ജെട്ടിയിൽ മണിക്കൂറുകൾ കാത്തിരിക്കാനാണ് കുട്ടനാട്ടുകാരുടെ വിധി. കിടങ്ങറ വരെയാണ് ചങ്ങനാശേരിയിൽ നിന്ന് ബോട്ട്.

അവിടെ നിന്ന് മറ്റൊരു ബോട്ടിൽ കയറി വേണം നെടുമുടിയേക്കും കാവാലത്തേക്കുമൊക്കെ എത്താൽ അടിയന്തര സാഹചര്യം കണക്കിലെടുത്ത് രാവിലെ ആറ് മുതൽ രാത്രി ഒന്‍പതര വരെ രണ്ട് ബോട്ടുകൾ സര്‍വ്വീസ് നടത്തുന്നുണ്ട്. എന്നാൽ തിരക്ക് കാരണം തിങ്ങി നിറഞ്ഞാണ് യാത്ര.