കുട്ടനാട് ഇപ്പോഴും വെള്ളത്തിനടിയിലാണ്. ശുചീകരണത്തിന് പോലും വീട്ടിലേക്ക് മടങ്ങാൻ കുട്ടനാട്ടുകാർ ദിവസങ്ങൾ കാത്തിരിക്കണം.
കുട്ടനാട് ഇപ്പോഴും വെള്ളത്തിനടിയിലാണ്. ശുചീകരണത്തിന് പോലും വീട്ടിലേക്ക് മടങ്ങാൻ കുട്ടനാട്ടുകാർ ദിവസങ്ങൾ കാത്തിരിക്കണം.
ആലപ്പുഴയിലെ ക്യാന്പുകളില്‍നിന്ന് കൈനകരിയിലേക്കും പുളിങ്കുന്നിലേക്കും ചന്പക്കുളത്തേക്കും പോയിനോക്കിയവര്‍ക്ക് ഒക്കെ വീടില്‍ താമസിക്കാൻ പറ്റാത്ത അവസ്ഥയാണ്. വീടുകളില്‍ നിന്നുപോലും ഇനിയും വെള്ളം ഇറങ്ങിയില്ല. ആള്‍ക്കാര്‍ ചെന്നെത്തുന്പോള്‍ കാണുന്നത് വീടിനുള്ളില്‍ ഒരടിയോളം വെള്ളം കെട്ടിക്കിടക്കുന്നതാണ്.
കാവാലത്തും വെളിയനാടുമൊക്കെ ഇത് തന്നെ അവസ്ഥ. മുപ്പതിനായിരത്തിലധികം കുട്ടനാട്ടുകാരാണ് ആലപ്പുഴയിലെ 250 ക്യാന്പുകളിലായി കഴിയുന്നത്. ബന്ധുവീടുകളിലേക്ക് മാറിയവരും ഇത്രതന്നെ വരും.