കുവൈത്തിൻ റസിഡൻസി, ഡ്രൈവിങ് ലൈസൻസ്,വിസ അടക്കമുള്ളവ പൂർണ്ണമായും ഓൺലൈനാക്കാനുള്ള സംവിധാനം ഈ വര്‍ഷം പകുതിയോടെ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രാലയം.എന്നാല്‍,കേസുകള്‍ ഉഉള്ളവരോ അധികൃതര്‍ അന്വേഷിക്കുന്നവരോ ആണ് അപേക്ഷകരെങ്കില്‍ അവര്‍ നേരിട്ട് ഹവജരാകേണ്ടി വരും.

വിദേശികളുടെ താമസ പെര്‍മിറ്റുകള്‍, സ്വദേശികളുടെ കീഴില്‍ ജോലിചെയ്യുന്ന ഗാര്‍ഹിക തൊഴിലാളികളുടെ വിസകള്‍, ഡ്രൈവിംഗ് ലൈസന്‍സുകള്‍ എന്നിവ ഓണ്‍ലൈന്‍ വഴി പുതുക്കാനുള്ള നടപടികള്‍ ഈ വര്‍ഷം പകുതിയോടെ ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ വെബ്സൈറ്റ്, സ്മാര്ട്ട് ആപ്ലിക്കേഷന്എന്നിവ വഴി ഇതിനുള്ള സൗകര്യം തയാറായിക്കൊണ്ടിരിക്കുകയാണെന്ന് ഐ ടി വിഭാഗം ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അലി അല്‍മൈലി അറിയിച്ചു.

ബന്ധപ്പെട്ട വകുപ്പുകളില്‍ നേരിട്ട് ഹാജരാകാതെ കുവൈറ്റ് പൗരന്മാര്ക്കും പ്രവാസികള്ക്കും തങ്ങളുടെ ഡ്രൈവിംഗ് ലൈസന്സുകളും വിസയും പുതുക്കാനും പിഴയടയ്ക്കാനും ഈ സംവിധാനം പ്രയോജനപ്പെടുത്താം. എന്നാല്, അതത് ഗവര്ണറേറ്റുകളിലുള്ള താമസകാര്യ വകുപ്പുകളില്വിസാ പെര്മിറ്റ് സ്റ്റിക്കറുകള്പതിപ്പിക്കാന്അപേക്ഷകര്നേരിട്ട് ഹാജരാകേണ്ടിവരും. അതോടെപ്പം തന്നെ,കേസുകളോ അധികൃതര്അന്വേഷിക്കുന്നവരോ ആണ് അപേക്ഷകരെങ്കില്അവരുടെ ഇടപാടുകള്തടഞ്ഞുവയ്ക്കും. തുടര്‍നടപടികള്‍ക്കായി ഇവര്‍ ബന്ധപ്പെട്ട വകുപ്പില്‍ നേരിട്ട് ഹാജരാകണം.

വിസ, ഡ്രൈവിംഗ് ലൈസന്സ് പുതുക്കല്‍ കമ്പ്യൂട്ടര്‍വത്കരണം എന്നിവ ഈ വര്‍ഷം മധ്യത്തോടെ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും. പിന്നീട് ഘട്ടംഘട്ടമായി മറ്റു വകുപ്പുകളുടെയും സേവനങ്ങള്‍ ഇലക്ട്രോണിക് സംവിധാനത്തിലാക്കുമെന്ന് അല്മൈലി പറഞ്ഞു.