മാരക രോഗങ്ങളുടെ ചികിത്സയ്ക്കായി പ്രത്യേക ചികിത്സാ വിഭാഗം കുവൈത്തിൽ തുടങ്ങുന്നു. ലോകാരോഗ്യ സംഘടനയുമായുള്ള സഹകരണത്തില്നിന്നാണ് ഇത്തരമൊരു ആശയം കുവൈറ്റ് സ്വീകരിച്ചിരിക്കുന്നത്.

ഇത്തരം രോഗങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അതതു സമയത്ത് പരിഷ്കരിക്കാന്‍ പുതുതായി രൂപീകരിക്കുന്ന വിഭാഗം, ദേശീയ തലത്തില്മുന്ഗണന നല്കുമെന്ന് ആരോഗ്യ മന്ത്രാലയം ആക്ടിംഗ് അണ്ടര്സെക്രട്ടറി ഡോ. വാലിസ് അല്ഫലാഹ് പറഞ്ഞു. പൊതുജനാരോഗ്യ ബോധവത്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര സമൂഹത്തോടുള്ള കുവൈറ്റിന്റെ കടമ നിര്വഹിക്കാന്ഇത് സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുമായി നിലവിലുള്ള സഹകരണത്തില്നിന്നാണ് ഇത്തരമൊരു ആശയം കുവൈറ്റ് ആരോഗ്യമന്ത്രി ഡോ. ജമാല്അല്ഹാര്ബി കൊണ്ടുവന്നത്.

പ്രമേഹം, കാന്‍സര്‍, ശ്വാസകോശ രോഗങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക വിഭാഗമെന്ന ആശയം കുവൈറ്റ് ആരോഗ്യമന്ത്രാലയം നേരത്തെ തയാറാക്കിയ പദ്ധതികളിലൊന്നാണ്. വര്ധിച്ചു വരുന്ന പുകവലി ശീലം, വ്യായാമമില്ലായ്മ, അനാരോഗ്യകരമായ ഭക്ഷണശീലം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് കുവൈറ്റ് ആരോഗ്യമന്ത്രാലയവും ലോകാരോഗ്യ സംഘടനയും മുമ്പ് സര്വേകള്നടത്തിയിരുന്നു.

സ്വദേശികളില്‍ 83 ശതമാനം ഭക്ഷണത്തില്‍ നിന്ന് പഴവര്‍ഗങ്ങളും പച്ചക്കറികളും ഒഴിവാക്കിയിരിക്കുന്നതായി കണ്ടെത്തിയിരുന്നു. 62.6 ശതമാനം പേര്‍ യാതൊരു വ്യായാമവുമില്ലാതെ അലസരായിരിക്കുന്നതായും 40.2 ശതമാനം പേര്ക്ക് അമിതവണ്ണമുള്ളതായും സര്‍വ്വേകളില്‍ കണ്ടെത്തിയിരുന്നു.