കുവൈത്തിൽ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് പുതിയ കമ്പനികള്‍ക്കുള്ള ലൈസന്‍സ് നാളെ മുതൽ നൽകിതുടങ്ങും. പുതിയ പല നിബന്ധനകള്ക്ക് അനുസരിച്ചേ ലൈസന്സുകൾ നല്കൂവെന്ന് താമസ-കുടിയേറ്റ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

നിരിവധി പരിഷ്ക്കരണങ്ങളോടെയാണ് വിദേശത്ത് നിന്നും ഗാര്ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന കമ്പിനികള്ക്ക് പുതിയ ലൈസന്സുകള്നല്കുന്നത്.നാളെ മുതല്ഇവ നല്കി തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലെ താമസ-കുടിയേറ്റ വകുപ്പ് ഡയറക്ടര്ജനറല്‍ തലാല്‍അല്‍മറാഫിയെ ഉദ്ദരിച്ച് റിപ്പോര്ട്ട്.3 0-നും 70- വയസിനും ഇടയിലുള്ള സ്വദേശികള്‍ക്ക് മാത്രമേ ലൈസന്‍സ് അനുവദിക്കൂ.ഇവര്ക്ക് ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്ന് ബന്ധപ്പെട്ട അധികാരികളുടെ സാക്ഷ്യപ്പെടുത്ത‍‍ി നല്‍കണം.

40,000 കുവൈത്ത് ദിനാറിന്റെ ബാങ്ക് ഗ്യാരന്റി നല്‍കണം. ഓഫീസിന്റ വാടക കരാര്‍ ലൈസന്‍സിന് അപേക്ഷിക്കുന്നയാളിന്റെ പേരിലായിരിക്കണം. അതിന് പബ്ലിക് അതോറിറ്റി ഫോര്‍ സിവല്‍ ഇന്‍ഫോര്‍മേഷന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണമെന്നത് അടക്കമുള്ള പല നിബന്ധനകളാണ് വച്ചിരിക്കുന്നത്.

ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തില്‍ നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കുവൈത്ത് പരിഷ്ക്കരണങ്ങള്ക്ക് തുനിഞ്ഞത്.