രാജ്യത്തിനും അന്താരാഷ്ട്ര സംഘടനകള്ക്കും സ്വീകാര്യമായ വിധത്തില്സമഗ്രമായ ഒരു പരിഹാരം ആറു മാസത്തിനുള്ളില്കണ്ടെത്തുമെന്ന് കായിക വകുപ്പ് മന്ത്രി അറിയിച്ചിട്ടുണ

എല്ലാവരുടെയും അഭിപ്രായമറിയുന്നതിനും നിര്ദേശങ്ങള്സമര്പ്പിക്കാനുമായി യുവജന, സ്പോര്ട്സ് പാര്ലമെന്ററി കമ്മിറ്റി ഈ മാസം 27 ന് രൂപീകരിക്കാനാണ് തീരുമാനിച്ചിരക്കുന്നത്. അന്താരാഷ്ട്ര കായിക സംഘടനകള്കുവൈറ്റിനെതിരേ ഏര്പ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കാനുള്ള പോംവഴികളെക്കുറിച്ച് ചര്ച്ച ചെയ്യാന്ചേര്ന്ന പാര്ലമെന്റിന്റെ പ്രത്യേക സമ്മേളനമാണ് കമ്മിറ്റി രൂപീകരണത്തിന് നിര്ദേശം നല്കിയത്. കുവൈറ്റ് കായിക മേഖലയ്ക്ക് അന്താരാഷ്ട്ര സംഘടനകള്ഏര്പ്പെടുത്തിയിരിക്കുന്ന വിലക്കുകള്നീക്കം ചെയ്യാന്എല്ലാ ശ്രമങ്ങളും നടത്തുമെന്ന് സ്പോര്ട്ടസ്-യുവജനകാര്യ, വാര്‍ത്താ വിനിമയ മന്ത്രി ഷേഖ് സല്മാന്സാബാ അല്സാലെം അല്സാബാ പാര്ലമെന്റിനെ അറിയിച്ചിരുന്നു.

അനാവശ്യമായ സര്‍ക്കാര്‍ ഇടപെടലുകളില്നിന്ന് കുവൈറ്റിലെ ഒളിംപിക് കമ്മിറ്റിയെ സംരക്ഷിക്കുന്നതിനാണ് വിലക്കേര്പ്പെടുത്തുന്നതെന്നാണ് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി വ്യക്തമാക്കിയത്. ഒളിംപിക് കമ്മിറ്റി നടത്തുന്ന ഒരു മത്സരത്തിലും പങ്കെടുക്കാന്കുവൈറ്റിന് അനുവാദമില്ല. രാജ്യത്തെ യുവജനങ്ങളുടെ അഭിലാഷത്തിനനുസരിച്ച് അന്താരാഷ്ട്ര കായിക നിയമത്തിനു വിധേയമായി നിയമഭേദഗതി നടത്തുമെന്ന്  മന്ത്രി ഷേഖ് സല്മാന്വ്യക്തമാക്കി. രാജ്യത്തിനും അന്താരാഷ്ട്ര സംഘടനകള്ക്കും സ്വീകാര്യമായ വിധത്തില്സമഗ്രമായ ഒരു പരിഹാരം ആറു മാസത്തിനുള്ളില്‍ കണ്ടെത്തുമെന്ന് മന്ത്രി പറഞ്ഞു. പൊതുഖജനാവിലെ പണം ദുര്വ്യയം ചെയ്യാന്ആരെയും അനുവദിക്കില്ലെന്നും കുവൈറ്റ് ഒളിംപിക് കമ്മിറ്റിയെയും കുവൈറ്റ് ഫുട്ബോള്‍ അസോസിയേഷനെയും ഒരു ക്ലബിനെയും പൊതു വിചാരണയ്ക്ക് ശിപാര്ശ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.