കുവൈത്തില്‍ അംഗപരിമിതര്‍ക്കായി നീക്കി വച്ചിരിക്കുന്ന സ്ഥലത്ത് മറ്റുള്ളവര്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ തടവ് ശിക്ഷ ഏര്‍പ്പെടുത്തിയ നിയമം പ്രാബല്ല്യത്തില്‍വന്നു. ഒരു മാസം തടവുശിക്ഷയോ 200 ദിനാറോ രണ്ടും കൂടിയോ ശിക്ഷ നല്‍കാനാണ് നിയമം അനുശാസിക്കുന്നത്.

മൂന്നാഴ്ച മുമ്പാണ് അധികൃതര്‍ഇത്തരമെരു നിയമം പാസാക്കിയത്.ഇതിനായി അംഗപരിമിതരുടെ അവകാശങ്ങള്‍സംബന്ധിച്ച 8/2010 നിയമത്തിലെ 63 ആം വകുപ്പ് ഭേദഗതി ചെയ്തിരുന്നു. തീരുമാനം ജനുവരി ഒന്ന് മുതല്‍പ്രാബല്ല്യത്തില്‍വരുമെന്ന് അംഗപരിമിതര്‍ക്കായുള്ള പൊതു അതോറിട്ടി ഡയറക്ടര്‍ഡോ. ഷാഫീഖാ അല്‍അവാധി നേരത്തെ വ്യക്തമാക്കിയിരുന്നു.

നിയമം കര്‍ശനമായി നടപ്പാക്കാന്‍ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണവും തേടുമെന്നും അറിയിച്ചിട്ടുണ്ട്. അംഗപരിമിതരുടെ വാഹനങ്ങള്‍ക്കായി മാറ്റിവച്ചിരിക്കുന്ന സ്ഥലത്ത് വാഹനങ്ങള്‍പാര്‍ക്കുചെയ്യുന്നവര്‍ക്ക് ഒരു മാസം തടവുശിക്ഷയോ 200 ദിനാറോ രണ്ടും കൂടിയോ ശിക്ഷ നല്‍കാന്‍പുതിയ നിയമത്തില്‍അനുശാസിക്കുന്നത്.
അതോടെപ്പംതന്നെ,കുട്ടിക്കുറ്റവാളികളുടെ പ്രായം 18 ല്‍നിന്ന് 16 ആയി കുറച്ചതായി അധികൃതര്‍അറിയിച്ചിട്ടുണ്ട്. പ്രസ്തുത നിയമവും നാളെമുതല്‍പ്രാബല്യത്തിലാകുമെന്നാണ് സര്‍ക്കുലര്‍അറിയിച്ചിരിക്കുന്നത്.വിചാരണയ്ക്കു മുമ്പോ ശേഷമോ പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളികളുടെ പേരോ ഫോട്ടോയോ ദിനപത്രങ്ങളിലോ വാര്‍ത്താ ചാനലുകളോ പ്രസിദ്ധീകരിക്കാന്‍പാടില്ലെന്ന് മുന്നറിയിപ്പും സര്‍ക്കുലറില്‍നല്‍കിയിട്ടുണ്ട്.