ഫിലിപ്പീൻസ് സ്ഥാനപതിക്കെതിരെ കുവൈത്ത്
ഫിലിപ്പീൻസ് സ്ഥാനപതിയോട് ഒരാഴ്ചയ്ക്കകം രാജ്യം വിടാൻ കുവൈത്ത് ആവശ്യപ്പെട്ടു. റിനാറ്റോ പെഡിഡ്രോ നയതന്ത്ര മര്യാദകൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തിയെന്ന് കുവൈത്ത് ആരോപിച്ചു.
സ്പോൺസർമാരിൽ നിന്നും പീഠനം നേരിടുന്ന ഗാർഹിക വേലക്കാരായ തങ്ങളുടെ പൗരന്മാരെ സമാന്തര രക്ഷാ പ്രവർത്തനത്തിലൂടെ കടത്തി കൊണ്ടു പോയ സംഭവത്തിലാണു ഫിലിപ്പീൻ സ്ഥാനപതിയെ രാജ്യത്തു നിന്നും പുറത്താക്കാൻ കുവൈത്ത് തീരുമാനിച്ചിരിക്കുന്നത്.
