പതിനഞ്ചാമത് പാര്‍ലമെന്റ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടവരെ കുവൈത്ത് അമീര്‍ അഭിനന്ദിച്ചു. നാടെങ്ങും തെരഞ്ഞെടുപ്പ് ക്യാംപുകള്‍ കേന്ദ്രീകരിച്ച് ആഹ്ലാദ പ്രകടനങ്ങള്‍ നടന്നു.
ഒരു മാസത്തിലേറെയായി നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് അന്ത്യമായത് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു. ഇന്നലെ രാവിലെ എട്ടിന് ആരംഭിച്ച വേട്ടെടുപ്പ് രാത്രി എട്ട് വരെയായിരുന്നു. തുടര്‍ന്ന് ഉടന്‍തന്നെ വേട്ടെണ്ണലും ആരംഭിച്ചു. പിന്നെ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും എല്ലാ ഒത്തുകുടി ക്യാമ്പുകളിള്‍ പ്രത്യേകമായി തയ്യാറിക്കിയിരുന്ന കുറ്റന്‍ എല്‍ സി ഡി സ്‌ക്രീനുകളിലായിരുന്നു ശ്രദ്ധ. ലീഡ് നില അറിഞ്ഞപ്പോള്‍ തന്നെ ആഹ്ലാദപ്രകടനങ്ങളള്‍ തുടങ്ങി. എറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി വിജയിച്ച അഞ്ചാം മണ്ഡലത്തിലെ ഡോ ഹമൂദ് അല്‍ ഹൂദൈര്‍ അല്‍ ഹജ്‌റിയാണ്.
രാജ്യമാകെ അഞ്ച് മണ്ഡലങ്ങളായി തിരിച്ചായിരുന്നു തെരഞ്ഞെടുപ്പ്. 4.83.135 വോട്ടുള്ളതില്‍ 70 ശതമാനത്തില്‍ അധികം വോട്ടുകള്‍ പോള്‍ ചെയ്തിരുന്നു. പുതിയ അംഗങ്ങളെ അഭിന്ദിച്ച അമീര്‍ ഷേഖ് സബാ അല്‍ അഹമദ് അല്‍ജാബിര്‍ അല്‍ സബാ ഇവര്‍ക്ക് രാജ്യ പുരോഗതി ലക്ഷ്യം വച്ച് ഭംഗിയായി ജോലി നിറവേറ്റാന്‍ കഴിയെട്ടെയെന്നും ആശംസിച്ചു.
