കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്നലെ പിരിച്ചുവിട്ട പാര്‍ലമെന്റിന്റെ കാലത്ത്113 നിയമങ്ങള്‍ പാസാക്കിയതായി സ്പീക്കര്‍ മര്‍സൂഖ് അല്‍ഗാനിം. ഇതില്‍ ഗാര്‍ഹിക തൊഴിലാളി നിയമഭേദഗതികളും ഉള്‍പ്പെടുന്നു. ഇന്നലെ പിരിച്ചുവിടപ്പെട്ട പാര്‍ലമെന്റില്‍ മൂന്ന് വര്‍ഷത്തിനിടെയില്‍ 113 നിയമങ്ങള്‍ പാസാക്കിയിട്ടുണ്ടന്ന് സ്പീക്കര്‍ മര്‍സൂഖ് അല്‍ഗാനീം. വിരമിക്കല്‍ ആനുകൂല്യങ്ങള്‍, മുനിസിപ്പല്‍ പരിഷ്‌കരണം, പെന്‍ഷന്‍ക്കാരുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് തുടങ്ങിയവും കൂടാതെ, നാലു ദശാബ്ദങ്ങളായി ദേശീയ വിവാദമായിരുന്ന വ്യക്തികള്‍ക്ക് ഭരണഘടനാ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നതു സംബന്ധിച്ച വിഷയവും തീര്‍പ്പാക്കി.

ഒപ്പം, വിദേശികളെ നേരിട്ട് ബാധിക്കുന്ന ഗാര്‍ഹിക തൊഴിലാളി നിയമം ഭേദഗതിയും പാര്‍ലമെന്റിന്റെ മറ്റൊരു സുപ്രധാന നേട്ടമാണന്ന് മര്‍സൂഖ് ഒരു പ്രദേശിക ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ആഭ്യന്തരവും മേഖലാതലത്തിലുമുള്ള അഭിപ്രായ വ്യത്യാസങ്ങളും പ്രതിസന്ധികളുമുണ്ടായിരുന്നെങ്കിലും രാജ്യത്ത് രാഷ്ട്രീയ സുസ്ഥിരത നിലനിറുത്താന്‍ ഇപ്പോള്‍ പിരിച്ചുവിടപ്പെട്ട പാര്‍ലമെന്റിന് സാധിച്ചിട്ടുണ്ട്.

രാജ്യത്തെ രാഷ്ട്രീയ സുസ്ഥിരത നിലനിറുത്താന്‍ ആരാധ്യനായ കുവൈറ്റ് അമീര്‍ ഷേഖ് സാബാ അല്‍ അഹ്‌മദ് അല്‍ ജാബെര്‍ അല്‍ സാബായുടെയും അടുത്ത കിരീടാവകാശി ഷേഖ് നവാസ് അല്‍ അഹ്്മദ് അല്‍ ജാബെര്‍ അല്‍ സാബായുടെയും സമര്‍ഥമായ നേതൃത്വത്തിനു സാധിച്ചതായി അദ്ദേഹം പറഞ്ഞു.