2017-2018 സാമ്പത്തിക വര്‍ഷം 1330 കോടി ദിനാറിന്റെ ബജറ്റ് വരുമാനം പ്രതീക്ഷിക്കുന്നതായി കുവൈത്ത് ധനമന്ത്രി. ബജറ്റിന്റെ കരടിന്മേൽ പാർലമെന്റിൽ നടന്ന ചർച്ചയിലാണ് കുവൈത്ത് ധനമന്ത്രിയുടെ പ്രസ്താവന. സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരം രഹസ്യ സ്വഭാവത്തിലായിരുന്നു ചര്‍ച്ചയായിരുന്നു പാര്‍ലമെന്റില്‍ നടന്നത്.

ഈ സാമ്പത്തികവര്‍ഷം ദേശീയ വാര്‍ഷിക വരുമാനം 13.3 ലക്ഷംകോടി കുവൈറ്റ് ദിനാറായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഉപ പ്രധാനമന്ത്രിയും ധനമന്ത്രിയുമായ അനസ് അല്‍ സാലെഹ്. ഇത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 30 ശതമാനം കൂടുതലാണ്.

പെട്രോളിയം ഉല്‍പന്നങ്ങളില്‍നിന്നുള്ള വരുമാനം 11.7 ലക്ഷംകോടിയും, മറ്റ് സ്രോതസുകളില്‍നിന്ന് 1.6 ലക്ഷംകോടി ദിനാറുമാണ് പ്രതീക്ഷിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 19.9 ലക്ഷംകോടി ദിനാര്‍ ചെലവിനായി വേണ്ടിവരുമെന്നാണ് കണക്കുകൂട്ടുന്നു. അടുത്ത തലമുറയ്ക്കുള്ള കരുതല്‍ മൂലധനത്തിലേക്ക് 1.3 ലക്ഷംകോടി ദിനാര്‍ മാറ്റിവയ്ക്കും. രാജ്യത്തെ വിവിധ കമ്പനികളുടെയും വകുപ്പുകളുടെയും ബജറ്റിന്റെ കരടുരേഖ അംഗീകരിക്കുന്നതിനുള്ള പാര്‍ലമെന്ററി കമ്മിറ്റിയില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി.