പഴയ ലൈസന്‍സിന്റെ കാലാവധി തീരുന്നതിനനുസരിച്ചോ,ഇഖാമ  പുതുക്കുന്ന സമയത്തോ പുതിയ ലൈസന്‍സ് കരസ്ഥമാക്കാം.

കുവൈത്ത് സിറ്റി:വ്യക്തികളുടെ പൂര്‍ണ്ണ വിവരങ്ങള്‍ അടങ്ങിയ ഡ്രൈവിംഗ് ലൈസന്‍സ് കാര്‍ഡുമായി കുവൈത്ത്. രണ്ട് മാസത്തിനകം ഈ പരിഷ്‌കരണം പ്രാബല്യത്തിലാകും. പഴയ ലൈസന്‍സിന്റെ കാലാവധി തീരുന്നതിനനുസരിച്ചോ,ഇഖാമ പുതുക്കുന്ന സമയത്തോ പുതിയ ലൈസന്‍സ് കരസ്ഥമാക്കാം.

ഇക്കാമയുടെ കാലാവധി അനുസരിച്ചേ പുതിയ ലൈസന്‍സ് നല്‍കൂ.വിദേശികള്‍ക്കു ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതും പുതുക്കുന്നതും നിരീക്ഷിക്കാന്‍ സ്ഥിരം സമിതിയെ നിയോഗിക്കാനും കുവൈത്ത് പാര്‍ലമെന്റ് തീരുമാനിച്ചിട്ടുണ്ട്.