സര്‍ക്കാറിന്റെ അധീനതയിലുള്ള കുവൈറ്റ് പെട്രോളിയം കോര്‍പറേഷന്റെ വാതക രംഗത്തെ സ്വപ്ന പദ്ധതിയായ ജുറാസിക് പ്രൊഡക്ഷന്‍ ഫെസിലിറ്റി കമ്മീഷന്‍ ചെയ്തു. 420 മില്ലന്‍ ഡോളര്‍ ചിലവിലാണ് പദ്ധതി . കുവൈത്തിന്‍റെ വടക്കന്‍ പ്രദേശമായ അബ്ദലിയിലാണ് ജെ.പി.എഫ് പ്രവര്‍ത്തനം ആരംഭിച്ചത്. 

ജുറാസിക് പ്രൊഡക്ഷന്‍ ഫെസിലിറ്റിയില്‍നിന്നും പ്രതിദിനം 200 ദശലക്ഷം ചതുരശ്രയടി വാതകവും 40,000 ബാരല്‍ എണ്ണയും ഉല്‍പാദിപ്പിക്കും. കെ.പി.സിയുടെ കീഴിലുള്ള കുവൈറ്റ് ഓയില്‍ കമ്പനിയുടെ ബൃഹത്തായ ആദ്യത്തെ പദ്ധതിയാണിത്. ഇത്തരത്തില്‍ രണ്ടു പദ്ധതികളുടെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. ഇവ രണ്ടുമാസത്തിനുള്ളില്‍ കമ്മീഷന്‍ ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യൂണിറ്റിന്റെ ഉദ്ഘാടനം വ്യാഴാഴ്ച കുവൈറ്റ് ഓയില്‍ കമ്പനി സി.ഇ.ഒ ജമാല്‍ ജാഫര്‍ നിര്‍വ്വഹിച്ചു. നിലവിലെ കൂടാതെ, ആറ് പദ്ധതികള്‍ കൂടെ വരുന്ന രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നും അധികൃതര്‍ വ്യയ്തമാക്കിയിട്ടുണ്ട്.