കുവൈത്ത് സിറ്റി: കുവൈത്തില്‍ റംസാന്‍ നാളില്‍ ഉപയോക്താക്കളെ കബളിപ്പിക്കുന്നത് തടയാന്‍ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വാണിജ്യ വകുപ്പ് മന്ത്രി. സാധനങ്ങളുടെ വില അധികൃതര്‍ കര്‍ശനമായും നിരീക്ഷിച്ച് വരുകയാണന്നും മന്ത്രി വ്യക്തമാക്കി.
ഉപയോക്താക്കളെ കബളിപ്പിക്കുന്നത് തടയുന്നതിടെപ്പം,സാധനങ്ങളുടെ വിലനിലവാരവും വാണിജ്യ വ്യവസായ മന്ത്രാലയം കര്‍ശനമായി നിരീക്ഷിക്കുന്നുണ്ടെന്ന് കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രി ഖാലിദ് അല്‍ റൗഡന്‍. ചില സഹകരണ സൊസൈറ്റികളില്‍ നടന്ന പരിശോധനകള്‍ക്കു നേതൃത്വം നല്‍കിയ ശേഷം മാധ്യമങ്ങളോടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രചാരണവും പരിശോധനയും ഉപയോക്താവിനെ ചൂഷണത്തില്‍നിന്ന് സംരക്ഷിക്കുകയുമെന്ന ലക്ഷ്യമിട്ടാണെന്ന് നടത്തുന്നത്. സര്‍ക്കാര്‍ തീരുമാനങ്ങളുടെ ഭാഗമായ നയങ്ങളും നിയമങ്ങളും കര്‍ശനമായി നടപ്പാക്കി രാജ്യത്ത് വിപണി സ്ഥിരതയും ഉപയോക്താക്കളുടെ സംരക്ഷണവും ഉറപ്പാക്കും.
ഇതിനായി സഹകരണ സൊസൈറ്റികള്‍, വാണിജ്യ ഷോപ്പുകള്‍, സുപ്രധാന മാര്‍ക്കറ്റുകള്‍, ഭക്ഷണ സാധനങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന കമ്പനികള്‍, ഇറച്ചി, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ ഉല്‍പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ കര്‍ശനമായ പരിശോധനകള്‍ നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കച്ചവടപരമായ കബളിപ്പിക്കലുകള്‍ നിയമപരമായി നേരിടുമെന്ന് മന്ത്രി അറിയിച്ചു.
