കുവൈറ്റില്‍ താമസ, കുടിയേറ്റ നിയമ ലംഘകരായി 75,000 വിദേശികള്‍ ഉള്ളതായാണ് റിപ്പോര്‍ട്ട്.ആഭ്യന്തര മന്ത്രാലയത്ത ഉദ്ദരിച്ച് പ്രദേശിക അറബ് പത്രമാണ് കണക്കുകൾ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
രാജ്യത്ത് മതിയായ താമസ രേഖകള്‍ ഇല്ലാതെ കഴിയുന്ന 75000-ത്തോളം വിദേശികളെ കണ്ടെത്തി നടപടി സ്വീകരിക്കാനുള്ള പദ്ധതികളാണ് ആഭ്യന്തര മന്ത്രാലയം സ്വീകരിച്ച് വരുന്നത്.ആളുകള്‍ കൂട്ടമായി താമസിക്കന്ന ഏരിയകള്‍,വ്യവസായ-ഫാം കേന്ദ്രങ്ങളിലും കഴിയുന്ന നിയമ-ലംഘകരെ പിടികൂടുകയാണ് ഉദ്ദ്യേശ്യം. കഴിഞ്ഞ വര്‍ഷം രാജ്യത്ത് നിന്ന് 31,000 വിദേശികളെ നാടുകടത്തിയിരുന്നു.
ദിനംപ്രതി ശരാശരി 85 പേരെ വച്ച് നാടുകടത്തിയെന്നാണ് കണക്ക്. ഇതില്‍ കൂടുതലും ഇന്ത്യക്കാരാണ്. 24% ശതമാനം.രണ്ടാം സ്ഥാനത്തുള്ളത് ഈജിപ്ത് സ്വദേശികളാണ്. 20ശതമാനവും ഫിലിപ്പീന്‍സുകാര്‍ 15ശതമാനവും ഇത്യോപ്യക്കാര്‍ 14ശതമാനവുമുണ്ട്. ശ്രീലങ്കക്കാര്‍ ഏഴുശതമാനം. ആറുശതമാനം ബംഗ്ലദേശുകാരാണ്. ആറ് രാജ്യങ്ങളില്‍നിന്നുള്ളവരാണ് നാടുകടത്തപ്പെട്ടവരില്‍ 86 ശതമാനവും.
താമസാ-കുടിയേറ്റ നിയമലംഘകരായവര്‍ക്ക് പുറമെ ഗതാഗത നിയമം ലംഘിച്ചവര്‍, തട്ടിപ്പുകാര്‍, ലഹരിവസ്തുക്കള്‍ ഇടപാട് നടത്തിയവര്‍, മദ്യവില്‍പന തുടങ്ങിയവയ്ക്ക് പിടിയിലായവരും നാടുകടത്തപ്പെട്ടവരിലുണ്ട്.
