കുവൈത്ത് സിറ്റി: കുവൈത്തില്‍ അടുത്ത വര്‍ഷം മുതല്‍ സ്വകാര്യമേഖലയില്‍ വിദേശികളെ റിക്രൂട്ട് ചെയ്യുന്നതിനു പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. ഉദ്യോഗാര്‍ത്ഥികളുടെ പ്രായപരിധിയും പ്രവൃത്തി പരിച്ചയവും പരിശോധിച്ചശേഷമാണ് റിക്രൂട്ട്മെന്‍റ്. പുതുതായി എത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലിപരിചയവും മതിയായ വിദ്യാഭ്യാസ യോഗ്യതയും ഉണ്ടായിരിക്കണം എന്നതാണ് ഇതിലൂടെ മാന്‍ പവര്‍ പബ്ലിക് അതോറിറ്റി ലക്ഷ്യമിടുന്നത്.ഇതിന്റെ ഭാഗമായി 30 വയസില്‍ താഴെ പ്രായമുള്ള ഡിപ്ലോമക്കാരായ വിദേശികളുടെ റിക്രൂട്ട്‌മെന്റകള്‍ക്ക് കടുത്ത നിബന്ധനകള്‍ ഏര്‍പ്പെടുത്തുന്നത്.

ഇവര്‍ ഏത് ജോലിക്കായി റിക്രൂട്ട് ചെയ്യപ്പെട്ടിരിക്കുന്നവരാണെങ്കിലും തൊഴില്‍പരിചയം കണക്കിലെടുക്കാതെ റിക്രൂട്ട്‌മെന്റ് തടയാനാണ് അതോറിട്ടി തീരുമാനിച്ചിരിക്കുന്നതായി പ്രദേശിക അറബ് പത്രം റിപ്പോര്‍ട്ടിലുള്ളത്. തൊഴില്‍ പെര്‍മിറ്റിന് അപേക്ഷിക്കുമ്പോള്‍ തന്നെ ജോലി ചെയ്യാനുദ്യേശിക്കുന്ന മേഖലയിലെ തൊഴില്‍ പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കേണ്ടിവരും നിരവധി സ്വദേശി യുവാക്കള്‍ തൊഴിലില്ലാത്തവരുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുമ്പോള്‍, 20 നും മുപ്പതിനുമിടയില്‍ പ്രായമുള്ള വിദേശിയെ റിക്രൂട്ട് ചെയ്യുന്നത് യുക്തിക്കു നിരക്കാത്തണ്.

എന്നാല്‍, മികച്ച പ്രവര്‍ത്തി പരിചയമുള്ളവരെ കമ്പനികള്‍ റിക്രൂട്ട് ചെയ്യുന്ന പ്രക്രീയ വേഗത്തിലാകുമ്പോള്‍, മറ്റു ജോലികള്‍ക്ക് സ്വദേശി യുവാക്കള്‍ക്ക് അവസരം ലഭിക്കുമെന്ന് അധികൃതര്‍ വിലയിരുത്തുന്നു.തൊഴില്‍ പെര്‍മിറ്റിന് അപേക്ഷിക്കുമ്പോള്‍ തന്നെ ജോലി ചെയ്യാനുദ്യേശിക്കുന്ന മേഖലയിലെ തൊഴില്‍ പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കേണ്ടിവരും. രാജ്യത്തെ ജനസംഖ്യാനുപാതവും തൊഴില്‍-വിപണിയും പുനഃക്രമീകരിക്കുന്നതിനും നിരവധി നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നത്.ഇതിന്റെ ഭാഗമായി, സൗജന്യമായി ലഭിച്ചുകൊണ്ടിരിക്കുന്ന ചില സേവനങ്ങള്‍ക്കും ഇടപാടുകള്‍ക്കുമായി അടുത്ത കാലത്ത് പുതുതായി നിരക്കുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.