കുവൈത്ത്: സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാതെയുള്ള ഡ്രൈവിംഗ്, വാഹനമോടിക്കുന്നതിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം, തുടങ്ങിയവ ഗതാഗത നിയമ ലംഘനങ്ങളില്‍പ്പെടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗതാഗത നിയമ ലംഘനങ്ങള്‍ ആവര്‍ത്തിക്കുന്ന വിദേശികളെ നാട് കടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം പബ്ലിക് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി മീഡിയ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ആദെല്‍ അല്‍ ഹാഷാഷ് പറഞ്ഞു.
വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയും സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, നടപ്പാതകളില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുക എന്നിങ്ങനെയുള്ള ലംഘനങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്ന വിദേശികള്‍ക്കെതിരെ ഇത്തരത്തില്‍ നടപടി സ്വീകരിക്കുമെന്ന് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം പറഞ്ഞത്്.
ഗതാഗത നിയമം പാലിക്കാത്തവരുടെ വാഹനങ്ങള്‍ രണ്ട് മാസം വരെ കസ്റ്റഡിയിലെടുക്കാനുള്ള നടപടി ഗതാഗത വകുപ്പ് തുടങ്ങിയട്ടുണ്ട്. എന്നാല്‍ രാജ്യത്തിന്റെ പൊതു നിയമങ്ങളും നിര്‍ദേശങ്ങളും ലംഘിക്കുന്നവരെ നാടുകടത്താന്‍ ആഭ്യന്തര വകുപ്പിനാണ് അധികാരമുള്ളത്. വാഹനമോടിക്കുന്നവരുടെയും റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവരുടെയും സുരക്ഷയ്ക്കായി ഗതാഗത നിയമങ്ങള്‍ അനുസരിക്കുകയും ട്രാഫിക് ഉദ്യോഗസ്ഥരുമായി സഹകരിക്കുകയും ചെയ്യണമെന്ന് അല്‍ ഹഷാഷ് സ്വദേശികളോടും വിദേശികളോടുമായി ആവശ്യപ്പെട്ടിട്ടുണ്ട്.
