കുവൈറ്റ് ആരോഗ്യ മന്ത്രാലയം നല്‍കുന്ന സേവനങ്ങളെ വിലകുറച്ചു കാണിക്കുകയും ജീവനക്കാരുടെ സത്യസന്ധതയെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതെന്ന് അധികൃതര്‍.കഴിഞ്ഞ ദിവസങ്ങളിലായി ഇത്തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലുടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനെതിരെയാണ് മുന്നറിയിപ്പ്.
ആരോഗ്യസംരക്ഷണ സേവനങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തെ കെടുത്തിക്കളയാന്‍ നടത്തുന്ന ശ്രമങ്ങളെ അവഗണിക്കണം. മന്ത്രാലയത്തിന്റെ സല്‍പ്പേരിനു കളങ്കമുണ്ടാകുന്ന വിധത്തില്‍ അസത്യവും വസ്തുതാ വിരുദ്ധവുമായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും അവ ഷെയര്‍ ചെയ്യുകയും ചെയ്യുന്നവര്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കും.മന്ത്രാലയത്തിനെറ കീഴില്‍ വിദേശിയായ ഒരാള്‍ വ്യാജഡോക്ടറായി സേവനമനുഷ്ടിക്കുന്നതായി സാമൂഹ്യ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി വാര്‍ത്ത പ്രചരിക്കുന്നുണ്ടായിരുന്നു. ഇത്തരത്തിലുള്ള കിംവദന്തി പ്രചരിച്ചതിനെത്തുടര്‍ന്ന് മന്ത്രാലയം മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ച് വരുന്നതായി വക്താവ് അഹ്്മദ് അല്‍ ഷെത്തി പറഞ്ഞു. വ്യാജവാര്‍ത്ത സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്കെതിരേ കര്‍ശന നടപടിയാകും സ്വീകരിക്കുക.
അതോടെപ്പം, ചികിത്സാ സേവനങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ചുള്ള ലഭിക്കുന്ന നിര്‍ദേശങ്ങളും പരാതികളും മന്ത്രാലയം സ്വാഗതം ചെയ്യുന്നതായി അധികൃതര്‍ അറിയിച്ചിുട്ടുണ്ട്.
