കുവൈത്തിലെ വിദേശ തൊഴിലാളികള്‍ക്ക് പരാതി അറിയിക്കാൻ ഹിന്ദി അടക്കം അഞ്ച് ഭാഷകളിൽ സ്ഥാപിച്ച ഹോട്ട് ലൈന്‍ നന്പറിന് മികച്ച പ്രതികരണം. കന്പനി, ഗാർഹിക തൊഴിലാളികളാണ് അവസരം ഏറെയും ഉപയോഗപ്പെടുത്തുന്നത്.

കമ്പനികളിലേയോ, ഗാര്‍ഹിക തൊഴില്‍ മേഖലകളിലോ പണിയെടുക്കുന്നവര്‍ക്ക് നിയമ സഹായത്തിനായി ബന്ധപ്പെടാനാണ് ഹോട്ട് ലൈൻ നമ്പരും മൈാബല്‍ ആപ്ലിക്കേഷനും കുവൈത്ത് സൊസൈറ്റി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഒരുക്കിയിരിക്കുന്നത്. ദിനേനെ അമ്പതിലധികം പരാതികള്‍ ഇവയിലൂടെ ലഭിക്കുന്നുണ്ടന്ന് ചെയര്‍മാന്‍ ഖലീല്‍ അല്‍ ഹമീദി അല്‍ അജ്മി 'ഏഷ്യാനെറ്റ് ന്യൂസിനോട്' പറഞ്ഞു.

TOGETHER എന്നാണ് മൈബൈല്‍ ആപ്ലിക്കേഷന്റെ പേര്. ഇതില്‍ കുവൈത്തിലെ ഗാര്‍ഹിക-ലേബര്‍ നിയമം അടക്കമുള്ളവയും, പരാതി നല്‍കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

18-ാം നമ്പര്‍ അതായത്, കമ്പനികളിലെ തൊഴിലാളികളുടെ പരാതിയാണങ്കെില്‍ ഷൂണില്‍ ബന്ധപ്പെട്ട് പരിഹരിക്കും. എന്നാല്‍, 20-ാം നമ്പര്‍ വിസയിലുള്ള ഗാര്‍ഹിക തൊഴിലാളികളുടെ പരാതികളാണങ്കെില്‍ സെസൈറ്റി ഇടപ്പെട്ട് പുതിതായി രൂപീകരിച്ച ദജ്ജീജിലുള്ള ഡെമസ്റ്റിക് ലേബര്‍ ഓഫീസില്‍ പരാതി നല്‍കി അനന്തര നടപടികളും സ്വീകരിക്കും. പരാതികളില്‍ കൂടുതല്‍ വരുന്നത് ഇന്ത്യ, ഈജ്പ്ത്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ തൊഴിലാളികളില്‍ നിന്നാണ്.