കുവൈത്ത് സിറ്റി: കുവൈത്തില്‍ സര്‍ക്കാര്‍-അനുബന്ധ മേഖലകളില്‍ ജോലി ചെയ്യുന്ന വിദേശികളെ ക്രമാനുഗതമായി കുറയ്ക്കാനുള്ള നടപടികള്‍ നടന്നു വരുകയാണന്ന് സിവില്‍ സര്‍വീസ് കമ്മീഷന്‍. ഇതിന്‍റെ ഭാഗമായി കുവൈറ്റ് മുനിസിപ്പാലിറ്റിയും വാര്‍ത്താവിനിമയ മന്ത്രാലയവും വിദേശികളെ ഒഴിവാക്കി തുടങ്ങി.
സര്‍ക്കാര്‍ സ്ഥാപനങ്ങളിലും അനുബന്ധ അതോറിറ്റികളിലും മറ്റു ജോലി ചെയ്യുന്ന വിദേശികളായ ജീവനക്കാരുടെ എണ്ണം നിശ്ചിത സമയപരിധിക്കകുള്ളില്‍ ക്രമാനുഗതമായി കുറയ്ക്കാനുള്ള നടപടികള്‍ നടന്നു വരുകയാണന്ന് സിവില്‍ സര്‍വീസ് കമ്മീഷനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുള്ളത്. ഇവിടെങ്ങളില്‍ വിദേശികള്‍ക്ക് പകരം തദ്ദേശിയരെ ചില മന്ത്രാലയങ്ങളില്‍ ഇതിനകം നിയമിച്ചുകഴിഞ്ഞിട്ടുണ്ട്.
കുവൈറ്റ് മുനിസിപ്പാലിറ്റിയും വാര്‍ത്താവിനിമയ മന്ത്രാലയവുമാണ് വിദേശികളായ ജീവനക്കാരെ കൂടുതല്‍ കുറച്ചിരിക്കുന്നത്. രാജ്യത്ത് തൊഴിലില്ലാത്ത സ്വദേശികളുടെ എണ്ണം 14,000-മാണ്. എങ്കിലും ഒഴിച്ച് കൂടാനവത്ത തസ്തികളില്‍ വിദേശികളെ നിലനിറുത്താന്‍ സിവില്‍ സര്‍വീസ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
പൊതുമേഖലയിലെ തസ്തികകള്‍ക്ക് യോഗ്യരായ സ്വദേശികളില്ലാത്തതാണ് വിദേശികള്‍ ഈ തൊഴിലവസരങ്ങള്‍ നേടാന്‍ കാരണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
