കുവൈത്തില്‍ പൊതുമാപ്പിനോടനുബന്ധിച്ച് സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയമാകുന്നു. 50 ല്‍ അധികം പ്രവര്‍ത്തകരാണ് ദിവസേന എംബസിയിലെത്തി അധികൃതരെ സഹായിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പൊതുമാപ്പ് ആരംഭിച്ച കഴിഞ്ഞ മാസം 29 മുതലേ സന്നദ്ധ സംഘടനപ്രവര്‍ത്തകരുടെ സേവനം എംബസി കേന്ദ്രീകരിച്ച് ആരംഭിച്ചിരുന്നു. മലയാളി സംഘടനകളാണ് ഇതില്‍ കൂടതലും. എംബസിയില്‍ നിന്ന് നല്‍കുന്ന ഔട്ട് പാസുകളില്‍ കുവൈത്ത് ഡെമസ്റ്റിക് ലേബര്‍ ഓഫീസില്‍ നിന്നുള്ള ക്ലീയറന്‍സ് ചെയ്ത് നല്‍കി വരുന്നത് കുവൈത്ത് കെ.എം.സി.സിയാണ്.

മലയാളി സംഘടനകളായ സാരഫി കുവൈത്ത്, കെ.കെ.എം.എയുടെ മാഗ്‌നറ്റ്, ഭരതീയ പ്രവാസി പരീക്ഷത്ത്, കൂടാതെ ആന്ധ, തെലുങ്കാന തുടങ്ങി തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രവര്‍ത്തകരും സജീവമായി എംബസി അധികൃതര്‍ക്ക് സഹായമായി രംഗത്തുണ്ട്. താമസകുടിയേറ്റ നിയമലംഘകരായി മാറിയിട്ടുള്ള 30,000 -ത്തില്‍ അധികം ഇന്ത്യക്കാരുണ്ടന്നാണ് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ദരിച്ച് റിപ്പോര്‍ട്ടുള്ളത്. ഇതുവരെ എംബസിയില്‍ 85,00 ഔട്ട്പാസുകള്‍ക്കാണ് അപേക്ഷ ലഭിച്ചിട്ടുള്ളത്. ഇനി പത്ത് ദിവസം കൂടിയെ പൊതുമാപ്പിന്റെ കലാവധിയുള്ളൂ.