ചെന്നൈ: ചെന്നൈയില്‍ വച്ച് കുവൈത്തിലേക്ക് നഴ്‌സിംഗ് റിക്രൂട്ട്‌മെന്റുകള്‍ നടക്കുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് ഓവര്‍സീസ് മാന്‍പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് അഡ്മിനിസ്‌ടേറ്റീവ് ഓഫീസര്‍. ഈ മാസം 30 മുതല്‍ നാല് ദിവസങ്ങളിലായി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്ക് നേരീട്ട് ഇന്റര്‍വ്യൂ നടക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഒക്‌ടോബര്‍ 30, 31-നവംബര്‍ ഒന്ന് രണ്ട് തീയ്യതികളിലായി ചെന്നെയിലെ സര്‍ക്കാര്‍ അംഗീകൃത എജന്‍സിയായ ഓവര്‍സീസ് മാന്‍പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് വഴി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്ക് നേരീട്ട് നഴ്‌സസ് ഇന്‍െര്‍വ്യൂകള്‍ നടക്കുന്നതായിട്ടായിരുന്നു പ്രചാരണം. ഇതിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാര്‍ശ കത്തുമായി ഇന്ത്യന്‍ എംബസിയില്‍ എത്തിയ കുവൈത്തിലെ മൂന്ന് സ്വകാര്യ കമ്പിനിക്കള്‍ക്ക് 670 നഴസുമാരെ വച്ച് റിക്രൂട്ട് ചെയ്യാനുള്ള കരാറും എംബസി നല്‍കിയിട്ടുണ്ട്.

ഒപ്പം, ഇന്റര്‍വ്യൂ നടത്തുന്നതിനായി മന്ത്രാലയത്തിന്റെ ഡയറക്ടര്‍ അടക്കമുള്ള 8 ഉദ്ദ്യോഗ്ഥര്‍ക്കും അനുവദം കൊടുത്തിട്ടുണ്ട്. എന്നാല്‍, ഒക്‌ടോബര്‍ 30-മുതലുള്ള ദിവസങ്ങളിലായി ഒ.എം.സി.എല്‍ ഇന്‍െര്‍വ്യൂ നടത്തുന്നില്ലെന്ന് അഡ്മിനിസ്‌ടേറ്റീവ് ഓഫീസര്‍ കെ.ഇളങ്കോവന്‍ 'ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഡല്‍ഹിയില്‍ നിന്ന് പ്രേട്ടക്ടര്‍ ജനറല്‍ ഓഫ് എമിഗ്രറ്റില്‍ നിന്നാണ് ലഭിേക്കണ്ടത്.അത്തരമെരു അറിയിപ്പ് ഇത്‌വരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.

രണ്ട് വര്‍ഷം മുമ്പ് നഴ്‌സിംഗ് രംഗത്തെ സാമ്പത്തിക ചൂഷണങ്ങളുടെ അടിസ്ഥാനത്തില്‍ റിക്രൂട്ടമെന്റുകള്‍ ഇമൈഗ്രേറ്റ് വഴിയും, കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച നോര്‍ക്കാ,ഒഡെപ്പക് അടക്കമുള്ള 6-എജന്‍സികള്‍ മുഖേനേയുമാക്കിയിരുന്നു.പ്രത്യേകിച്ച്, വിദേശ രാജ്യങ്ങളിലെ റിക്രൂട്ട്‌മെന്റുകള്‍ക്ക് ആശുപത്രികളോ,ക്ലീനിക്കുകളോ നേരിട്ട് ആവണം നടത്തേണ്ടത്. എന്നാല്‍,എംബസി കഴിഞ്ഞ ദിവസം അനുമതി നല്‍കിയ കമ്പിനികളില്‍ ജനറല്‍ ട്രേഡിംഗ് ആന്‍ഡ് കോണ്‍ട്രാക്ടിംഗ് വരെയുണ്ട്.

ഇത്തരം കമ്പിനികള്‍ വഴി 2015-ല്‍ നടത്തിയ റിക്രൂട്ട്‌മെന്റുകളില്‍ ഉദ്ദ്യോഗാര്‍ത്ഥികളില്‍ നിന്ന് 23 ലക്ഷം വരെ കൈപ്പറ്റിയ സംഭവത്തില്‍ കുവൈത്ത് പാര്‍ലമെന്റ് സമിതിയും, അഴിമതി വിരുദ്ധ സമിതിയും അന്വേഷണം നടത്തി വരുകയുമാണ്. മാത്രവുമല്ല, രണ്ട് വര്‍ഷം മുമ്പ് ആരോഗ്യമന്ത്രലയം ഇത്തരത്തില്‍ റിക്രൂട്ട് ചെയ്തു കൊണ്ടു വന്ന മലയാളികള്‍ അടക്കമുള്ള 296 -നഴ്‌സുമാര്‍ ജോലി ചെയ്യുന്നുണ്ടെങ്കില്ലും നാളിതുവരെയായിട്ടും ശമ്പളം പോലും ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിലുമാണ് പുതുതായി 2000-അധികം നഴ്‌സുമാരെ റിക്രൂട്ടമെന്റിനുള്ള നീക്കം.