കുവൈറ്റ്: നഴ്സിംഗ് റിക്രൂട്ട്മെന്റുകാരുടെ തട്ടിപ്പിനിരയായി കുവൈത്തില്‍ കഴിയുന്ന മലയാളികള്‍ അടക്കമുള്ള 300 നഴ്സുമാര്‍ക്ക് ആരോഗ്യ മന്ത്രാലയം ജോലി നല്‍കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. പ്രമുഖ അറബ് പത്രമായ'അല്‍ ജരീദ' യാണ് അധികൃതരെ ഉദ്ദരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കുവൈറ്റില്‍ തൊഴിലില്ലാതെ കഴിഞ്ഞിരുന്ന 588 ഇന്ത്യന്‍ നഴ്സുമാരില്‍ 300 പേര്‍ക്ക് സിവില്‍ സര്‍വീസ് കമ്മീഷനുമായി സഹകരിച്ച് ആരോഗ്യ മന്ത്രാലയം ജോലി നല്‍കിയതായിട്ടാണ് റിപ്പോര്‍ട്ടുള്ളത്.
ഇവരില്‍ 48 പേര്‍ ഇന്ത്യയിലേക്കു തിരിച്ചുപോയെിട്ടുണ്ട്. 29 നഴ്സുമാര്‍ക്ക് അടുത്ത മൂന്നുമാസത്തിനുള്ളില്‍ ജോലി നല്‍കുമെന്ന് അധികൃതര്‍ ഉദ്ദരിച്ച് റിപ്പോര്‍ട്ടുള്ളത്. 588 നഴ്സുമാര്‍ കുടുങ്ങി കിടക്കുന്ന വാര്‍ത്ത കഴിഞ്ഞ ആഴ്ചയില്‍ പ്രമുഖ ഇംഗീഷ് പത്രമായ അറബ് ടൈംസില്‍ ഒന്നാം പേജില്‍ വാര്‍ത്തയായിരുന്നു. തുടര്‍ന്ന്,വിഷയത്തില്‍ ആരോഗ്യ മന്ത്രാലയ അധികൃതര്‍ ഇടപ്പെട്ടുയായിരുന്നു. പലരും മാസമായി കുവൈറ്റ് ആരോഗ്യമന്ത്രാലയത്തില്‍ ജോലി ചെയ്യുകയായിരുന്ന ഇവര്‍ക്ക് ശമ്പളമൊന്നും ലഭിച്ചിരുന്നില്ല.
രണ്ട് വര്‍ഷം മുമ്പാണ് ഇവരെ റിക്രൂട്ട് ചെയ്ത് കൊണ്ടു വന്നത്. അക്കാലത്തെ നഴ്സിംഗ് റിക്രൂട്ട്മെന്റ് വിവാദമായതിനെ തുടര്‍ന്ന് കുവൈത്ത് പാര്‍ലമെന്റിലും ചര്‍ച്ചയായിരുന്നു.കുവൈത്ത് അഴിമതി വിരുദ്ധ അതോറിറ്റി ഇത് സംബന്ധിച്ച് അന്വേഷണം നടത്തി വരുകയുമാണ്. പ്രസ്തുത വിഷയം ചൂണ്ടിക്കാട്ടി ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയിനും കുവൈത്ത് അധികാരികളെ ബോധിപ്പിച്ചിരുന്നു.
