കുവൈത്ത് സിറ്റി: കുവൈത്തില്‍ നടന്ന മൂന്നാമത് എണ്ണ വാതക പ്രദര്‍ശനമേള സമാപിച്ചു. അന്താരാഷ്ട്ര കമ്പനികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു പ്രദര്‍ശനം .
അന്താരാഷ്ട്ര ഇന്റര്‍നാഷണല്‍ ഫെയറിലായരുന്നു കുവൈത്ത് എണ്ണ വാതക പ്രദര്‍ശനം നടന്നത്. ഞായറാഴ്ച ആരംഭിച്ച കോണ്‍ഫറന്‍സ് കുവൈത്ത് പെട്രോളിയം വകുപ്പ് മന്ത്രി ഇസ്സാം അല്‍ മര്‍സൂഖാണ് ഉദ്ഘാടനം ചെയ്തത്.
എണ്ണ മേഖല നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും അവ എങ്ങനെ തരണം ചെയ്യണമെന്നുള്ള തന്ത്രങ്ങള്‍ അടക്കം 14 പാനലിലായിട്ടായിരുന്നു ചര്‍ച്ച. മേളയില്‍ പങ്കെടുത്തവര്‍, തങ്ങളുടെ സേവങ്ങളുടെയും ഉത്പന്നങ്ങളുടെയും പ്രദര്‍ശനങ്ങള്‍ തിങ്കളാഴ്ച മുതല്‍ ഒരുക്കിയിരുന്നു.
കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷനും, പ്രാദേശിക അനുബന്ധ കമ്പനികള്‍ക്ക് പുറമെ, സൗദി അറാംകോ, ബ്രിട്ടീഷ് പെട്രോളിയം, ജി.ഇ,ഹാലിബര്‍ട്ടണ്‍, സ്ലംബര്‍ജര്‍, തുടങ്ങിയ അന്താരാഷ്ട്ര കമ്പനികളും പ്രദര്‍ശനത്തില്‍ പങ്കെടുത്തു. അടുത്ത കോണ്‍ഫറന്‍സ് 2019 -ഒക്‌ടോബര്‍ 20 മുതല്‍ 23 വരെയാണ് തീരുമാനിച്ചിരിക്കുന്നത്.
