കുവൈത്ത് സിറ്റി: കുവൈറ്റിൽ കഴിഞ്ഞ ദിവസം ഗതാഗതവകുപ്പ് നടത്തിയ പരിശോധനയിൽ 5293 നിയമലംഘനങ്ങൾ പിടികൂടി. ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന. ആറുഗവര്‍ണറേറ്റുകളിലും ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥര്‍ നടത്തിയ വ്യാപക പരിശോധനയിലാണ് 5293 നിയമലംഘനങ്ങള്‍ പിടികൂടിയത്. മിന്നല്‍പ്പരിശോധനയില്‍ 273 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും 49 പേരെ അറസ്റ്റ്ചെയ്തിട്ടുമുണ്ട്.
പിടിയിലായവരില്‍ ലൈസന്‍സില്ലാതെ വാഹനമോടിച്ച പ്രായപൂര്‍ത്തിയാകാത്ത 27പേരും ഉള്‍പ്പെടുന്നു. ഒപ്പം, മയക്കു മരുന്ന് കൈവശംവച്ചിരുന്ന ഒരാളും കാലവാധി കഴിഞ്ഞ ലൈസന്‍സുമായി വണ്ടി ഓടിച്ച മൂന്നുപേരും പിടിയിലായവരില്‍ പെടുന്നു. ഗതാഗത നിയമലംഘനങ്ങള്‍ കുറയ്ക്കുന്നതിനും സുരക്ഷിതമല്ലാതെ വാഹനങ്ങള്‍ ഓടിക്കുന്നവരെ അറസ്റ്റ്ചെയ്യുന്നതിനും ഉപപ്രധാനമന്ത്രിയും ആഭ്യന്തരവകുപ്പ് മന്ത്രിയുമായ ഷേഖ് മൊഹമ്മദ് ഖാലിദ് അല്‍ഹമദ് അല്‍സാബാ കഴിഞ്ഞദിവസം നിര്‍ദേശം നല്‍യിരുന്നു.
ഇതിന്റെ ഭാഗമായി വിവിധ റോഡുകളില്‍ ചെക്ക്പോസ്റ്റുകള്‍ സ്ഥാപിക്കുകയും നിയമലംഘനം നടത്തുന്നവരെ തല്‍സമയം പിടികൂടാനുമായി റഡാറുകളും സ്ഥാപിച്ചിട്ടുണ്ട്. ആഭ്യന്തരമന്ത്രാലയം അണ്ടള്‍ സെക്രട്ടറി ലഫ്. ജനറല്‍ സുലൈമാന്‍ ഫഹഹദ് അല്‍ഫഹദിന്റെ മേല്‍ട്ടത്തിലായിരുന്നു പരിശോധനകള്‍.
