സിറിയയുടെ സുരക്ഷയും സുസ്ഥിരതയും പുനഃസ്ഥാപിക്കാന്‍ പോരാട്ടത്തിലുള്ള എല്ലാ വിഭാഗങ്ങളെുമായും സമാധാന ചര്‍ച്ചകള്‍ക്കായി ഒരുമിച്ചുകൂട്ടാന്‍ശ്രമം നടത്തണമെന്ന് കുവൈറ്റ് ഒന്നാം ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷേഖ് സാബാ ഖാലിദ് അല്‍ഹമദ് അല്‍സാബാ ആവശ്യപ്പെട്ടുത്. ഒ.ഐ.സിയുടെ അടിയന്തര യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി അഞ്ചു വര്‍ഷത്തിലധികമായി സിറിയയില്‍നടക്കുന്ന പോരാട്ടങ്ങള്‍ക്കും അക്രമങ്ങള്‍ക്കും അറുതിവരുത്താന്‍അന്താരാഷ്‌ട്ര സമൂഹം ഇടപ്പെടണം. സംഘര്‍ഷഭരിത മേഖലകളില്‍നിന്ന് ജനങ്ങളെ സുരക്ഷിതരായി എത്രയുംപെട്ടെന്ന് പുറത്തെത്തിക്കണം. 

ആലപ്പോയിലെ യുദ്ധമേഖലയില്‍ കുടുങ്ങിപ്പോയവര്‍ക്ക് മാനുഷിക സഹായം എത്തിക്കേണ്ടത് അത്യാവശ്യമാണ്. സിറിയയില്‍ പ്രത്യേകിച്ച് ആലപ്പോയില്‍ നിരപരാധികളുടെ രക്തം വീഴുന്നത് നമുക്ക് നാണക്കേടും അന്തസിനെ അധിക്ഷേപിക്കലുമാണ്. ആലപ്പോയില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ അന്താരാഷ്‌ട്ര സമൂഹത്തിന്റെ ശ്രദ്ധയില്‍പെടുത്താന്‍ അടിയന്തരമായി ഐക്യരാഷ്‌ട്രസഭാ ജനറല്‍ അസംബ്ലി വിളിച്ചുകൂട്ടാന്‍ അഭ്യര്‍ത്ഥിക്കണമെന്ന് ഷേഖ് സാബാ അല്‍ഖാലിദ് നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയില്‍ അലെപ്പോയിലെ ആക്രമണത്തില്‍ പ്രതിഷേധിച്ച് കുവൈത്തില്‍ എം.പിമാരുടെ നേത്യത്വത്തില്‍ റഷ്യന്‍ എംബസിക്ക് മുന്നില്‍ സമാധാനപരമായി പ്രകടനവും നടത്തിയിരുന്നു.