Asianet News MalayalamAsianet News Malayalam

കുവൈത്തില്‍ വ്യാജ പൗരത്വം നേടിയവര്‍ക്കെതിരെ നടപടി

Kuwait to take strict action against fake citizenship
Author
Kuwait City, First Published Sep 25, 2016, 6:45 PM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ച് പൗരത്വം കരസ്ഥമാക്കിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് തുടങ്ങിയതായി അധികൃതര്‍. ഇത്തരത്തില്‍ കരസ്ഥമാക്കിയ 51 പേരുടെ പൗരത്വം കഴിഞ്ഞ മാസം റദ്ദാക്കി.വരും ദിവസങ്ങില്‍ കൂടുതല്‍ പേര്‍ കുടുങ്ങുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയും മറ്റ് കള്ളത്തരങ്ങളിലൂടെയും കുവൈറ്റ് പൗരത്വം നേടിയെടുത്ത ആയിരക്കണക്കിനു പേരുടെ പൗരത്വം റദ്ദാക്കുമെന്ന് സുരക്ഷാ അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഇറാക്ക് അധിനിവേശത്തിനുശേഷം കുവൈറ്റ് സ്വതന്ത്രമായപ്പോള്‍ ജനറല്‍ പാസ്പോര്‍ട്ട് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അഫയേഴ്സ് വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ നിയമവിരുദ്ധമായി നിരവധി പേരാണ് വ്യാജ പൗരത്വം നേടിയെടുത്തത്. ഈക്കാലയളവില്‍ പൗരത്വം സംബന്ധിച്ച നിരവധി ഫയലുകള്‍ ഇറാക്കി പട്ടാളം തീയിട്ടു നശിപ്പിച്ചിരുന്നു. പ്രസ്തുത സാഹചര്യം മുതലാക്കി അയല്‍ രാജ്യങ്ങളിലുള്ളവര്‍ വ്യാജമായി രേഖകള്‍ സമര്‍പ്പിച്ചോ മറ്റ് തരത്തിലോ പൗരത്വ സര്‍ട്ടിഫിക്കറ്റുകളും പാസ്പോര്‍ട്ടുകളും കൈവശപ്പെടുത്തിയത്.

അടുത്തിടെ നടത്തിയ പരിശോധനയില്‍ ഇത്തരത്തില്‍ ഉള്‍പ്പെട്ട നിരവധിയാളുകള്‍ പിടിയിലായതോടെ അന്വേക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചില പട്ടികകള്‍ ഈ വര്‍ഷംതന്നെ സമര്‍പ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പൗരത്വ നിയമമനുസരിച്ച് പിതാവിന്റെയോ പ്രായപൂര്‍ത്തിയായ മകന്റെയോ പൗരത്വം റദ്ദാക്കപ്പെട്ടാല്‍, അവരുടെ മക്കളുടെയും കൊച്ചുമക്കളുടെയും പൗരത്വം സ്വമേധേയ റദ്ദാക്കപ്പെടും. ഇത്തരത്തില്‍ പൗരത്വം നഷ്ടമാകുന്നവരെ അവരുടെ നാട്ടിലേക്ക് തിരിച്ചയയ്ക്കുമെന്നുമാണ് അധികൃതര്‍ നല്‍കുന്ന സൂചന.

 

Follow Us:
Download App:
  • android
  • ios