ക്രിസ്മസിന് ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ കുവൈറ്റില്‍ ക്രിസ്മസ് മുന്നൊരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്കു കടന്നു. ക്രിസ്മസ് ഗാനങ്ങളും ക്രിസ്മസ് പാപ്പായും ആഘോഷത്തിന് മാറ്റുകൂട്ടുന്നു. ക്രിസ്മസിനോട് അനുബന്ധിച്ച് വിവിധ ക്രൈസ്തവ ദേവാലയങ്ങളിലും, ഭക്തസംഘടനകളുടെ നേതൃത്വത്തിലാണ് കരോളും ക്വയര്‍ സംഘടിപ്പിച്ചിരിക്കുന്നത്.അബ്ബാസിയായില്‍ ഇന്നലെ സെന്റ് പീറ്റേഴ്‌സ് മര്‍ത്തോമ ചര്‍ച്ചില്‍ നടന്ന പരിപാടികള്‍ക്ക് വികാരി സന്തോഷ് ഫിലിപ്പ് നേത്യത്വം നല്‍കി.

സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവക വികാരി റവ.രാജു തോമസ് ക്രിസ്മസ് സന്ദേശം നല്‍കി. ക്രൈസ്തവ സംഘടനകളുടെ കരോള്‍ സംഘങ്ങള്‍ രാത്രികാലങ്ങളില്‍ ഫ്ലാറ്റുകള്‍ കയറി ഇറങ്ങുകയാണ്. യേശുവിന്റെ ജനനത്തെ അനുസ്മരിക്കുന്ന തണുപ്പുള്ള ക്രിസ്മസ് രാവുകളെ ഭക്തിസാന്ദ്രമാക്കുകയാണ് വിശ്വാസികള്‍.