നാളെ ലോകകപ്പ് സെമി ഫൈനലില്‍ ക്രൊയേഷ്യയെ നേരിടാനുള്ള ഒരുക്കത്തിലാണ് വാല്‍ക്കര്‍. 

മോസ്‌കോ: തായലന്‍ഡില്‍ ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട എല്ലാ കുട്ടികള്‍ക്കും ജേഴ്‌സി വാഗ്ദാനം ചെയ്ത് ഇംഗ്ലണ്ട് ഫുട്‌ബോള്‍ താരം. ഇംഗ്ലണ്ടിന്റേയും മാഞ്ചസ്റ്റര്‍ സിറ്റിയുടേയും പ്രതിരോധ താരമായ കെയ്ല്‍ വാല്‍ക്കറാണ് ജേഴ്‌സി വാഗ്ദാനം ചെയ്തത്. നാളെ ലോകകപ്പ് സെമി ഫൈനലില്‍ ക്രൊയേഷ്യയെ നേരിടാനുള്ള ഒരുക്കത്തിലാണ് വാല്‍ക്കര്‍. 

ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട ഒരു കുട്ടി ഇംഗ്ലണ്ടിന്റെ ജേഴ്‌സിയാണ് അണിഞ്ഞിരുന്നത്. ആ ഫോട്ടോ ട്വീറ്റ് ചെയ്താണ് താരം ജേഴ്‌സി അയച്ചു നല്‍കാമെന്ന് ഉറപ്പ് നല്‍കിയത്. കുട്ടികളുടെ അഡ്രസ് അറിയുന്നവര്‍ അറിയിക്കണം എന്നും വാല്‍ക്കര്‍ ട്വീറ്റില്‍ പറയുന്നു.

Scroll to load tweet…

കുട്ടികളേയും കോച്ചിനേയും രക്ഷപ്പെടുത്തിയ വാര്‍ത്തയില്‍ അതിയായ സന്തോഷം രേഖപ്പെടുത്തിയ വാല്‍ക്കര്‍ കുട്ടികള്‍ക്കായി ജേഴ്‌സി വാഗ്ദാനം ചെയ്തതോടെ ഫുട്‌ബോള്‍ പ്രേമികള്‍ പിന്തുണയുമായെത്തി.