ആര്‍എസ്എസ് പ്രവര്‍ത്തകൻ രാജേഷ് കൊല്ലപ്പെട്ട കേസിൽ സംസ്ഥാന സര്‍ക്കാരിന് മെല്ലപ്പോക്കെന്ന് ദേശീയ പട്ടിക ജാതി കമ്മിഷൻ വൈസ് ചെയര്‍മാൻ എൽ മുരുഗന്‍റെ വിമര്‍ശനം . കൊലപാതകത്തിന് പിന്നിൽ സ്വാധീനമുള്ള ചിലരുണ്ടെന്ന കുടുംബാംഗങ്ങളുടെ പരാതിയും അവര്‍ വെളിപ്പെടുത്തിയ ചില പേരുകളും ഡിജിപിയോട് അറിയിച്ചെന്നും എൽ മുരുഗന്‍ പറഞ്ഞു. കേസിന്‍റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ഡിജിപി, അഭ്യന്തര സെക്രട്ടറി, എസ്‍സി വകുപ്പിന്‍റെ പ്രിന്‍സിപ്പൽ സെക്രട്ടറി തുടങ്ങിയവരെ കമ്മിഷൻ വിളിച്ചു വരുത്തി.