കാവേരിയില്‍ ജലമൊഴുകുന്നില്ല നെല്ലിനേക്കാള്‍ കുറവ് ജലം മതി പരുത്തിക്ക് പരുത്തിക്ക് വിലകിട്ടുന്നില്ലെന്ന് പരാതി
ബെംഗളൂരു: കാവേരി ഏതാണ്ട് വറ്റിവരണ്ടതോടെ നദീതടമേഖലയിലെ കർഷകർ നെൽ കൃഷി ഉപേക്ഷിക്കുകയാണ്. നെല്ലിന് പകരം പരുത്തി കൃഷിയിലേക്ക് തിരിയുകയാണ് കർഷകർ.
എന്തുകൊണ്ട് പരുത്തിയെന്ന ചോദ്യത്തിന് കർഷകരുടെ മറുപടി ഇപ്രകാരമാണ്. കുഴല്ക്കിണറിലെ ഉപ്പ് വെള്ളം നെല്കൃഷിക്ക് അനുയോജ്യമല്ല പക്ഷേ ജലത്തിലെ ഉപ്പുരസം പരുത്തി കൃഷിക്ക് പ്രശ്നമല്ല. എന്നാല് കുഴൽ കിണറുള്ളവർക്ക് മാത്രമെ പരുത്തി കൃഷി ചെയ്യാനാകൂ. കാവേരിജലം മാത്രം ആശ്രയിക്കുന്ന കർഷകർക്ക് പരുത്തി കൃഷിയും തുടരെ ചെയ്യാനാകില്ല.
നെല്ലിന്റെ അത്ര വില പരുത്തിക്ക് ലഭിക്കുന്നില്ലെന്നത് കര്ഷകര്ക്ക് മറ്റൊരു പ്രതിസന്ധിയാണ്. ഔദ്യോഗിക കണക്കുകൾ അനുസരിച്ച് കാവേരി ഡെൽറ്റ മേഖലയിലെ 8,70,020 ഹെക്ടർ കൃഷിഭൂമിയില് 5,35,963 ഹെക്ടറില് മാത്രമാണ് ഇപ്പോൾ നെല്കൃഷിയുള്ളത്. തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം ജില്ലകളിലായി 8,926 ഹെക്ടർ പരുത്തിപ്പാടങ്ങളുണ്ട്.
