തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പത്തനംതിട്ട സ്വദേശി ആശയാണ് മരിച്ചത്. കഴക്കൂട്ടത്തെ സ്വകാര്യ കമ്പനിയിലെ ജിവനക്കാരിയാണ് ആശ. ഇന്ന് രാവിലെ ലേഡീസ് ഹോസ്റ്റലിന്റെ ടെറസിലാണ് മൃതദേഹം കണ്ടത്. അമിതമായി ഇന്‍സുലിന്‍ കുത്തിവച്ചാണ് ആത്മഹത്യചെയ്തതെന്നാണ് പൊലീസ് നിഗമനം. ആശയുടെ മൃതദേഹം പൊലീസ് എത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി. അതിനുശേഷം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.