കേന്ദ്രകമ്മിറ്റിയുടെ തീരുമാനത്തില്‍ താല്‍ക്കാലം പ്രതികരിക്കാനില്ലെന്ന് പരാതിക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

തിരുവനന്തപുരം: കേന്ദ്രകമ്മിറ്റിയുടെ തീരുമാനത്തില്‍ താല്‍ക്കാലം പ്രതികരിക്കാനില്ലെന്ന് പരാതിക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഷൊർണൂർ എംഎൽഎ പി കെ ശശിക്കെതിരായ നടപടി സിപിഎം കേന്ദ്രകമ്മിറ്റി ശരിവെക്കുകയായിരുന്നു. സംസ്ഥാന കമ്മിറ്റിയുടെ നടപടി കേന്ദ്രകമ്മിറ്റി അംഗീകരിക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പെണ്‍കുട്ടിയുടെ പരാതി കേന്ദ്രകമ്മിറ്റിയില്‍ നേരത്തെ വെച്ചിരുന്നു. നടപടി പുന:പരിശോധിക്കണമെന്ന ആവശ്യം കമ്മിറ്റിയില്‍ ഉയർന്നില്ല. ഇതോടെ ശശിക്കെതിരായ നടപടിയില്‍ പുന:പരിശോധനയില്ല.

ശശിയെ ആറ് മാസം സസ്പെന്‍‌ഡ് ചെയ്ത നടപടിയാണ് കേന്ദ്ര കമ്മിറ്റി ശരി വെച്ചത്. ലൈംഗിക പീഡന പരാതിയെ തുടര്‍ന്നായിരുന്നു ശശിക്കെതിരെ നടപടി ഉണ്ടായത്. സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റും സംസ്ഥാനസമിതിയുമാണ് അന്ന് തീരുമാനമെടുത്തത്.