റാഞ്ചി: കാലിത്തീറ്റ കുംഭകോണത്തില്‍ മൂന്നാമത്തെ കേസിലും ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. റാഞ്ചി കോടതിയാണ് ലാലുവും മുന്‍ മുഖ്യമന്ത്രി ജഗന്നാഥ മിശ്രയും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. കേസിലെ ശിക്ഷയെക്കുറിച്ച് കോടതിയില്‍ വാദം നടക്കുകയാണ്.
കാലിത്തീറ്റ വിതരണത്തിനെന്ന പേരിൽ ചായ്ബസ ട്രഷറിയിൽ നിന്നും 34 കോടി രൂപ പിൻവലിച്ച കേസിലാണ് വിധി. ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രിയായിരിക്കെ ആയിരുന്നു ഈ തിരിമറി നടന്നത്. 900 കോടി രൂപയുടെ തട്ടിപ്പ് നടന്ന കാലിത്തീറ്റ കുംഭകോണത്തിലെ ആറ് കേസുകളിലാണ് ലാലു പ്രതിയായത്. ഇതിൽ ആദ്യത്തെ രണ്ട് കേസുകളിൽ ലാലുവിന് അഞ്ചും മൂന്നരയും വർഷങ്ങള്‍ വീതം ശിക്ഷ കിട്ടി. നിലവിൽ ജാർഖണ്ഡ് ജയിലിലാണ് ലാലു.
