ദില്ലി: ലോക്‌സഭ - നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനുള്ള നീതി ആയോഗിന്റെ ശുപാര്‍ശയ്‌ക്കെതിരെ ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവ്. പ്രാദേശിക പാര്‍ട്ടികളേയും നേതാക്കന്മാരെയും ഇല്ലാതാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഗൂഢാലോചനയുടെ ഭാഗമാണ് ശുപാര്‍ശ. ബി ജെ പിക്കെതിരെ ബിഹാര്‍ മാതൃകയില്‍ മഹാസഖ്യം വേണമെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു. 2024 മുതല്‍ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്താനായിരുന്നു നീതി ആയോഗിന്റെ ശുപാര്‍ശ. തെരഞ്ഞെടുപ്പ് ചെലവ് ചുരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നീതി ആയോഗിന്റെ ശുപാര്‍ശയെ കുറിച്ച് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ചേര്‍ന്ന നീതി ആയോഗ് ഉന്നതതല സമിതി യോഗമാണ് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.