തേജ് പ്രദാപ് യാദവ് വിവാഹിതനാകുന്നു, വധു ഐശ്വര്യ റോയ്

First Published 6, Apr 2018, 8:36 AM IST
Lalu Yadav Son Tej Pratap To Marry Aishwarya Roy
Highlights
  • തേജ് പ്രദാപ് യാദവ് വിവാഹിതനാകുന്നു
  •  വധു ഐശ്വര്യ റോയ്

പാറ്റ്ന: കാലിത്തീറ്റ കുംഭകോണ കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവ് വിവാഹിതനാകുന്നു. രണ്ട് ആണ്‍ മക്കള്‍ക്കും പെണ്‍കുട്ടികളെ അന്വേഷിക്കുകയാണെന്ന് 10 മാസം മുമ്പാണ് ലാലുവിന്റെ ഭാര്യ റാബ്രി ദേവി വ്യക്തമാക്കിയത്. 

ബീഹാറിലെ തന്നെ രാഷ്ട്രീയ കുടുംബത്തില്‍നിന്നുള്ള ഐശ്വര്യ റോയ് എന്ന പെണ്‍കുട്ടിയെയാണ് 30കാരനായ തേജ് വിവാഹം ചെയ്യുന്നത്. ആറ് തവണ ആര്‍ജെഡിയുടെ ജനപ്രതിനിധിയായ ചന്ദ്രിക റോയിയുടെ മകളാണ് ദില്ലി സര്‍വ്വകലാശാലയില്‍നിന്ന് ചരിത്ര ബിരുദം നേടിയ ഐശ്വര്യ. 

ഐശ്വര്യയുടെ മുത്തച്ഛന്‍ ബീഹാറിന്റെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്നു. ഇരുവരുടെയും വിവാഹ നിശ്ചയം ഈ മസം അവസാനം നടക്കും. വിവാഹം അടുത്ത മാസം ഉണ്ടാകുമെന്നും ലാലു കുടുംബത്തിന്റെ വക്താക്കള്‍ അറിയിച്ചു. 

1995-96 കാലയളവിൽ ദുംക ട്രഷറിയിൽ നിന്ന് കാലിത്തീറ്റ വിതരണത്തിനെന്ന പേരിൽ വ്യാജരേഖയുണ്ടാക്കി 3 കോടി 13 ലക്ഷം രൂപ പിൻവലിച്ച കേസില്‍  റാഞ്ചി പ്രത്യേക സിബിഐ കോടതി ക്രിമിനൽ ഗൂഡാലോചനക്കും അഴിമതിക്കും ലാലുവിന് 7 വര്‍ഷം വീതം 14 വര്‍ഷം ജയിൽ ശിക്ഷയും 60 ലക്ഷം പിഴയും വിധിച്ചിരിക്കുകയാണ്.

ഇതിൽ 7 വര്‍ഷം ശിക്ഷ അനുഭവിച്ചാൽ മതിയാകും. കാലിത്തീറ്റ അഴിമതിയിലെ നാലാമത്തെ കേസിലും ഇതോട ലാലുവിന് ശിക്ഷകിട്ടി. ആദ്യ കേസിൽ അഞ്ചുവര്‍ഷവും രണ്ടാമത്തെ കേസിൽ മൂന്നര വര്‍ഷവും മൂന്നാമത്തെ കേസിൽ അഞ്ചുവര്‍ഷത്തെ ശിക്ഷയും ലാലുവിന് ലഭിച്ചിട്ടുണ്ട്.

loader