സുരക്ഷ സംവിധാനങ്ങള്‍ക്ക് ഏറെ പേരുകേട്ട ലംബോര്‍ഗിനി നടുറോഡില്‍ അഗ്നിഗോളമായി.
സോമര്സെറ്റ്: സുരക്ഷ സംവിധാനങ്ങള്ക്ക് ഏറെ പേരുകേട്ട ലംബോര്ഗിനി നടുറോഡില് അഗ്നിഗോളമായി. ഇംഗ്ലണ്ടിലെ സോമര്സെറ്റ് എന്ന സ്ഥലത്താണ് സംഭവം. കോടികള് വിലയുളള ലംബോര്ഗിനി നിമിഷങ്ങള് കൊണ്ട് കത്തിക്കരിയുകയായിരുന്നു. തലനാരിഴയ്ക്ക് യാത്രക്കാര് രക്ഷപ്പെട്ടു.
ഓടി കൊണ്ടിരിക്കെ ലംബോര്ഗിനിയുടെ എന്ജിന് പൊട്ടിതെറിച്ചതാകാം കാരണമെന്ന് പറയുന്നു. എന്നാല് പൊട്ടതെറിക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. കത്തിക്കരിഞ്ഞ നിലയില് ലംബോര്ഗിനിയെ സോമര്സെറ്റിയിലെ റോഡിന്റെ വശത്ത് കിടക്കുകയായിരുന്നു. വാഹനത്തിന്റെ ഉടമസ്ഥന് ആരാണെന്ന് കണ്ടെത്തിയിട്ടില്ല.




