ഭൂമി വിവാദം പരിഹാരത്തിലേക്ക് എത്തിയെന്ന് കർദിനാൾ മാർ ആലഞ്ചേരി

First Published 25, Mar 2018, 9:10 AM IST
land deal controversy reach a solution says cardinanl alancherry
Highlights
  • ഓരോ കാരണങ്ങൾ കൊണ്ട് അശുദ്ധി ഉള്ളവരാണ് ഞാനും നിങ്ങളും
  • ബലഹീനരായ നമ്മിലേക്ക്‌ അശുദ്ധി കടന്നു വരുന്നു
  • ദൈവത്തിന്റെ ചാട്ടവാർ നമുക്കെല്ലാം എതിരാണ്

കൊച്ചി: ഭൂമി വിവാദം പരിഹാരത്തിലേക്ക് എത്തിയെന്ന് കർദിനാൾ മാർ ആലഞ്ചേരി. എല്ലാവരുടെയും പ്രാർഥനകൾക്ക് നന്ദിയെന്നും കർദ്ദിനാൾ പറഞ്ഞു. സമാധാനത്തിന്റെ ദിനങ്ങളാണ് വരുന്നത്. ഓരോ കാരണങ്ങൾ കൊണ്ട് താനടക്കം അശുദ്ധി ഉള്ളവരെന്ന് കർദിനാൾ പറഞ്ഞു. 

മെത്രാപ്പോലീത്തയ്ക്ക് വേണ്ടി മാധ്യമങ്ങളിലൂടെ സംസാരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. തെറ്റായ വിവരങ്ങൾ നൽകി വിഷയം ആളിക്കത്തിച്ചത് ദൗർഭാഗ്യകരമെന്നും തെറ്റായ പ്രചാരണങ്ങളോട് വിയോജിക്കുന്നുവെന്നും കര്‍ദ്ദിനാള്‍ അറിയിച്ചു. പ്രശങ്ങൾ പ്രശങ്ങൾ പരിഹരിച്ചു മുന്നേറും  എന്നായിരുന്നു വാർത്ത‍ കുറിപ്പ്. 

മെത്രാൻമാരുടെയും അല്മായരുടെയും കൂട്ടായ്മയിൽ എല്ലാ പരിഹാരങ്ങളും ഉണ്ടാകുമെന്നും കർദിനാൾ കൂട്ടിച്ചേര്‍ത്തു. വ്യക്തികളും കുടുംബങ്ങളും ശുദ്ധികരിക്കപ്പെടണമെന്നും നാമാകുന്ന ദേവാലയങ്ങള്‍ ശുദ്ധികരിക്കാൻ ദൈവം ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദൈവത്തിന്റെ ചാട്ടവാർ നമുക്കെല്ലാം എതിരാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. 

loader