ഭൂമാഫിയ: മിച്ചഭൂമി സംബന്ധിച്ച രേഖകൾ ജില്ലാ കളക്ടർ കസ്റ്റഡിയിലെടുത്തു

First Published 2, Apr 2018, 2:49 PM IST
land mafia followup
Highlights
  • ഇന്ന് വൈകീട്ടോടെ സർക്കാരിന് പ്രാഥമിക റിപ്പോർട്ട് നൽകുമെന്ന് കളക്ടർ എസ്.സുഹാസ് ഏഷ്യാനെറ്റ് ന്യൂസിനോട്

വയനാട്:  ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട വാര്‍ത്തയെ തുടര്‍ന്ന് വയനാട്ടിലെ മിച്ചഭൂമി സംബന്ധിച്ച രേഖകൾ ജില്ലാ കളക്ടർ കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകീട്ടോടെ സർക്കാരിന് പ്രാഥമിക റിപ്പോർട്ട് നൽകുമെന്ന് കളക്ടർ എസ്.സുഹാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

തട്ടിപ്പിനെ തുടര്‍ന്ന് രണ്ട് റവന്യൂ ഓഫീസുകൾ പൂട്ടിയതായി സുഹാസ്  പറഞ്ഞു. കളക്ടറേറ്റിലെ ലാൻഡ് അക്വിസിഷൻ ഓഫീസും മാനന്തവാടി താലൂക്ക് ലാൻഡ് ബോർഡ് ഓഫീസുമാണ്  സീൽ ചെയ്തത്, സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സബ് കളക്ടറെ നിയോഗിച്ചതായും ജില്ലാ കളക്ടർ അറിയിച്ചു. 

അതേസമയം, മിച്ചഭൂമി മറിച്ചു വില്‍ക്കുന്ന റാക്കറ്റിനെക്കുറിച്ച് ഏഷ്യനെറ്റ് ന്യൂസ് നടത്തിയ ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങിയ വയനാട് ഡെപ്യൂട്ടി കളക്ടര്‍ ടി.സോമനാഥനെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്യാന്‍ ജില്ലാ കളക്ടര്‍ക്ക് റവന്യൂമന്ത്രി നിര്‍ദേശം നല്‍കി. 

loader